ആന്‍ഡ്രോയ്ഡ് നിര്‍മ്മാതാവ് ആന്റി റൂബിനെ തലവനാക്കി ഗൂഗിള്‍ റോബോട്ട് നിര്‍മ്മാണത്തിലേക്ക്

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മാതാവ് ആണ് ആന്റി റൂബിന്‍. പിന്നീട് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഏറ്റെടുത്തതിന് ശേഷവും ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വിഭാഗം തലവന്‍ ആയിരുന്നു അദ്ദേഹം. ആന്‍ഡ്രോയ്ഡിന്റെ വന്‍ വിജയത്തിന് ശേഷം ഗൂഗിള്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഹോബി കൂടിയായിരുന്ന റോബോട്ടിക്സില്‍ ആയിരിക്കും അദ്ദേഹം, അദ്ദേഹത്തിന്റെ കരിയര്‍ തുടരുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ അഭ്യൂഹങ്ങള്‍ ശരിവെക്കുന്ന ഒരു വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ്‌ പുറത്തുവിട്ടിരിക്കുന്നു. ഗൂഗിളില്‍ രഹസ്യ സ്വഭാവമുള്ള, ഒരു റോബോട്ടിക്സ് പ്രൊജക്റ്റ്‌ നടക്കുന്നു. ആന്റി റൂബിന്റെ നേതൃത്വത്തില്‍ ആണ് ഈ പ്രൊജക്റ്റ്‌ മുന്നോട്ട് പോകുന്നത്.

Andy Rubin

ആന്റി റൂബിന്‍ ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച ഒരു ഇന്റര്‍വ്യൂയില്‍ ആണ് ഈ കാര്യം പറഞ്ഞത്. ഗൂഗിളിന്റെ ഈ പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഹോബ്ബി ആയിരുന്നു റോബോട്ടിക്സ്. ഹോബ്ബി കരിയര്‍ ആക്കിമാറ്റുന്ന ഒരു ചരിത്രം കൂടിയുണ്ട് തനിക്കെന്ന് അദ്ദേഹം ഇന്റര്‍വ്യൂയില്‍ പറഞ്ഞു. ഗൂഗിള്‍ വളരെ രഹസ്യമായി അമേരിക്കയിലും ജപ്പാനിലും ഉള്ള പ്രധാനപ്പെട്ട ഏഴ് റോബോട്ടിക് കമ്പനികളെ ഏറ്റെടുത്തിട്ടുണ്ട്. ആന്റി റൂബിന്റെ നേതൃത്വത്തില്‍ ഉള്ള രഹസ്യ സ്വഭാവമുള്ള റോബോട്ടിക്സ് പ്രൊജെക്റ്റിന് വേണ്ടിയാണിത്. ചലിക്കുന്ന സാമര്‍ത്ഥ്യമുള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ കഴിവുള്ളവയാണ് ഈ ഏഴു കമ്പനികള്‍.

ചിലര്‍ പറയുന്നു ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കുന്നതിനുള്ള റോബോട്ട് ആയിരിക്കും ഗൂഗിള്‍ നിര്‍മ്മിക്കുക എന്ന്. മറ്റ് ചിലര്‍ പറയുന്നു സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ഡെലിവറി ചെയ്യുന്ന റോബോട്ട് ആയിരിക്കും അതെന്ന്. റോബോട്ട് നിര്‍മ്മാണത്തില്‍ ദീര്‍ഘകാല വീക്ഷണത്തോട് കൂടിയായിരിക്കും ഗൂഗിള്‍ പ്രവര്‍ത്തിക്കുക. നിര്‍മ്മാണ മേഖലയിലും, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയയിലും റോബോട്ടുകള്‍ക്ക് വന്‍സാധ്യതയാണ് ഉള്ളത്. ഇന്നത്തെ റോബോടിക്സ് ടെക്നോളജിക്ക് ഇതിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. ഈ ഒരു സാധ്യതയില്‍ ആണ് ഗൂഗിള്‍ ലക്ഷ്യം വെക്കുന്നത് എന്ന് റൂബിന്‍ പറഞ്ഞു.

ഗൂഗിളിലെ ഈ പുതിയ രോബോട്ടിക്സ് ഗ്രൂപ്പ്‌ ഗൂഗിള്‍ എക്സ് ലാബില്‍ നിന്നും വ്യത്യസ്തമാണ്. മാതൃ കമ്പനിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു കമ്പനിയയാണ്‌ ഈ ഗ്രൂപ്പ്‌ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ പാലോ ആള്‍ട്ടോയിലും ജപ്പാനിലും ഇതിന് ഓഫീസ് ഉണ്ട്. റൂബിന്‍ ഇപ്പോള്‍ കൂടുതല്‍ റോബോട്ടിക്സ് ശാസ്‌ത്രജ്ഞരെ കണ്ടെത്തുന്ന തിരക്കിലാണ്.

Leave a Reply