ഇന്ത്യയില്‍ ടെലികോം പരാതികള്‍ സ്വീകരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ വരുന്നു

ഇന്ത്യയിലെ ടെലികോം വരിക്കാര്‍ക്ക് അവരുടെ ടെലികോം സേവനവുമായി സംബന്ധിച്ച ഏല്ലാ പരാതികളും രേഖപ്പെടുത്താന്‍ ഒരു പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വരുന്നു. നിങ്ങള്‍ ഏത് സേവന ദാതാവിന്റെ കീഴിലാണെങ്കിലും, അവരെക്കുറിച്ചുള്ള പരാതികള്‍ 1037 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

Telecom Complaints Toll Free

ഇപ്പോള്‍ നിലവില്‍ ഉള്ള രീതി അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തില്‍ പരാതിയുണ്ടെങ്കില്‍ അത് അതാത് സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറിലാണ് പറയേണ്ടത്. അതില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടെലികോം നോഡല്‍ ഓഫീസറെ സമീപിക്കാം. എന്നാല്‍ ഈ രീതിയാണ്‌ ഇപ്പോള്‍ മാറാന്‍ പോകുന്നത്. ഇതുവഴി സര്‍വ്വീസ് ദാതാവിനെക്കുറിച്ചുള്ള പരാതികള്‍ നേരിട്ട് 1037 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ടെലികോം ഡയറക്റ്ററേറ്റ് പുറത്തിറക്കി കഴിഞ്ഞു. 2009ലെ ടെലികോം ആക്ട് സെക്ഷന്‍ 7ബി പ്രകാരമുള്ള റൂളിങ്ങിലാണ് ഇപ്പോള്‍ തീരുമാനം വന്നിരിക്കുന്നത്. ഉടന്‍ തന്നെ ഈ പുതിയ പരാതി നമ്പര്‍ നിലവില്‍ വരും എന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്. ഈ ടോള്‍ ഫ്രീ സേവനം പ്രവര്‍ത്തിക്കുക സേവന ദാതാവിന്റെ കീഴിലാകില്ല, അതുകൊണ്ട് ഇതു വഴി രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ സേവന ദാതാവ് വളരെ പെട്ടന്നു തന്നെ പരിഹരിക്കേണ്ടി വരും, അല്ലാത്തപക്ഷം സേവന ദാതാവിനെതിരെയുള്ള നടപടികള്‍ വളരെ പെട്ടെന്നായിരിക്കും.

Leave a Reply