മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബര്‍ 14ന് തൃശ്ശൂരിലെ കേരളസാഹിത്യ അക്കാദമിയില്‍ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുകയുണ്ടായല്ലോ. സിഡിയുടെ കോപ്പി ഓണ്‍ലൈനിലും ലഭ്യമാവുകയാണ്. കേരളപ്പിറവിദിനത്തില്‍ ഇത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതോടൊപ്പം മലയാളത്തിന്റെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷന് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഏവരേയും ക്ഷണിയ്ക്കുന്നതായും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മ അറിയിച്ചു.
വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക http://www.mlwiki.in/cdimage/mlwikisource-2.iso
വിക്കിഗ്രന്ഥശാല സിഡി ഓണ്‍ലൈനായി ബ്രൗസ് ചെയ്യാൻ ഈ ലിങ്ക് സന്ദര്‍ശിക്കുക http://silpa.org.in/pub/mlwiki/
ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കൃതികള്‍
+കാവ്യങ്ങള്‍
കുമാരനാശാന് കൃതികള്‍
ചങ്ങമ്പുഴ കൃതികള്‍
ചെറുശ്ശേരി കൃതികള്‍
കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍
ഇരയിമ്മന്‍ തമ്പി കൃതികള്‍
രാമപുരത്തു വാരിയര്‍ കൃതികള്‍
ഇടപ്പള്ളി കൃതികള്‍
ഉള്ളൂരിന്റെ കൃതികള്‍
അഴകത്ത് പത്മനാഭക്കുറുപ്പ്
മറ്റുള്ളവ
കേശവീയം
കവിപുഷ്പമാല
ജാതിക്കുമ്മി
അധ്യാത്മവിചാരംബപാന
ദൂതവാക്യം
പ്രഹ്ലാദചരിതംബഹംസപ്പാട്ട്
ശതമുഖരാമായണം
+ഭാഷാവ്യാകരണം
കേരളപാണിനീയം
സാഹിത്യസാഹ്യം
+ഐതിഹ്യം
ഐതിഹ്യമാല
കേരളോല്പത്തി
ഒരആയിരംബപഴഞ്ചൊല്
+പത്രപ്രവര്‍ത്തനം
വൃത്താന്തപത്രപ്രവര്‍ത്തനം
എന്റെ നാടുകടത്തല്‍
+ജീവചരിത്രം
തുഞ്ചത്തെഴുത്തച്ഛന്‍
+ലേഖനം
സൗന്ദര്യനിരീക്ഷണം
സഞ്ജയന്റെ കൃതികള്‍
+നോവല്‍
ഇന്ദുലേഖ
ശാരദ
കുന്ദലത
ധര്‍മ്മരാജാ
രാമരാജാബഹദൂര്‍
ഭാസ്ക്കരമേനോന്‍
+ബാലസാഹിത്യം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
+ചെറുകഥ
ദ്വാരക
വാസനാവികൃതി
+നാടകം
ആള്‍മാറാട്ടം
+യാത്രാവിവരണം
കൊളംബ് യാത്രാവിവരണം
+ആത്മീയം
ശ്രീനാരായണഗുരു കൃതികള്‍
ചട്ടമ്പിസ്വാമികളുടെ കൃതികള്‍
ശ്രീമദ് ഭഗവദ് ഗീത
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഹരിനാമകീര്‍ത്തനം
ശ്രീ ലളിതാസഹസ്രനാമം
ഗീതഗോവിന്ദം
ഖുര്‍ആന്‍
സത്യവേദപുസ്തകം
+ഭക്തിഗാനങ്ങള്‍
ക്രിസ്തീയ കീര്‍ത്തനങ്ങള്‍
ഹൈന്ദവ ഭക്തിഗാനങ്ങള്‍
ഇസ്ലാമിക ഗാനങ്ങള്‍
+തനതുഗാനങ്ങള്‍
പരിചമുട്ടുകളിപ്പാട്ടുകള്‍
+തത്വശാസ്ത്രം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ഫ്രെഡറിക്ക് എംഗല്‍സ് കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍
വൈരുധ്യാത്മകബഭൗതികവാദം
+പഠനം
‘കുലസ്ത്രീയും’ബ’ചന്തപ്പെണ്ണും’ബഉണ്ടായതെങ്ങനെ
+ഭൂമിശാസ്ത്രം
തിരുവിതാംകൂര്‍ ഭൂമിശാസ്ത്രം
വിക്കിപീഡിയയില്‍ നിന്നുള്ള ലേഖനങ്ങള്‍ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സിഡി_പതിപ്പ്_2.0
മലയാളം വിക്കിഗ്രന്ഥശാലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക https://ml.wikisource.org
ഉറവിടം : https://www.facebook.com/SMC.Project