കാന്‍വാസ് ടര്‍ബോ A250; മൈക്രോമാക്സിന്റെ ഫുള്‍ എച്ച്ഡി ഫോണ്‍

ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുടെ അഭാവം കാരണം വിപണിയില്‍ വേണ്ടത്ര വിജയിക്കാന്‍ കഴിയാതെ പോയ ഫോണ്‍ ആണ് മൈക്രോമാക്സ്‌ കാന്‍വാസ് 4. ആ കുറവ് പരിഹരിച്ച് മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ( Canvas Turbo A250 ) എന്ന ആ പുതിയ മോഡല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു.

Canvas turbo

ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 13 മെഗാപിക്‌സലാണ് പിന്‍ക്യാമറ. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലും. 2000 എം.എ.എച്ച്. കരുത്തുള്ള ബാറ്ററി ഏഴുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 105 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും വാഗ്ദാനം ചെയ്യുന്നു.

ഫാബ്‌ലറ്റ് നിരയില്‍ പെട്ട ഈ ഫോണിന്റെ വില 19,990 രൂപയാണ്. 1920 X 1080 പിക്‌സല്‍ റെസല്യൂഷനിലുള്ള ഫുള്‍ എച്ച്.ഡി. സി.ജി.എസ്. ( Continous Grain Silicon ) ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. സ്ക്രീന്‍ വലിപ്പം അഞ്ചിഞ്ച് ആണ്. മീഡിയടെക്ക് 1 GHz ക്വാഡ്‌കോര്‍ പ്രോസസറും 2 ജി.ബി. റാമും ഫോണിന് കരുത്ത് പകരുന്നു.

ഫോണിന്റെ ഇന്‍ബില്‍റ്റ് സ്റ്റോറേജ് മെമ്മറി 16 ജിബി ആണ്. മൈക്രോ എസ്ഡി കാര്‍ഡ്‌ സ്ലോട്ടിന്റെ അഭാവം ഫോണിന്റെ ഒരു പോരായ്മയാണ്.

Micromax Canvas Turbo - Hugh Jackman Ad

ഇന്ത്യയില്‍ ക്ലച്ച് പിടിച്ച മൈക്രോമാക്സ് അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോളിവുഡ്താരം ഹ്യൂ ജാക്മാനെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. കാന്‍വാസ് ടര്‍ബോയുടെ പ്രചാരണ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ജാക്മാനാണ്.

Leave a Reply