ആപ്പിള്‍ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ നവംബര്‍ ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ എത്തും

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നിവ നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇത്തവണ ഐഫോണ്‍ റിലീസിങ്ങിന്റെ മൂന്നാം ഘട്ടത്തില്‍ പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ഐഫോണ്‍ 5S ന്റെ വില 54000 രൂപയും ഐഫോണ്‍ 5C യുടെത് 42000 രൂപയും ആണ്.

iPhone 5S

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ളായ റിലയസ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നവംബര്‍ 1 മുതല്‍ പുതിയ ഐഫോണ്‍ വില്‍പ്പനക്ക് തുടക്കം കുറിക്കുന്നത്. എയര്‍ടെല്‍ പുതിയ ഐഫോണുകളുടെ പ്രീബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

പതിവിന് വിപരീതമായി ഒഫീഷ്യല്‍ റിലീസിങ്ങ് കഴിഞ്ഞ് അതികം വൈകാതെ ആണ് ഇത്തവണ പുതിയ ഐഫോണ്‍ ഇന്ത്യയില്‍ വരുന്നത്. നവംബര്‍ മൂന്നിന് ദീപാവലി ആണ്. അതുകൂടെ മുന്‍കൂട്ടി കണ്ടാണ്‌ ആപ്പിള്‍ ഇന്ത്യയിലെ റിലീസിങ്ങ് തിയ്യതി നവംബര്‍ 1ന് ആക്കിയത്. ഇന്ത്യയില്‍ ഉത്സവ സീസണില്‍ ഇറക്കി വിപണി പിടിക്കാനുള്ള ഒരു തന്ത്രമാണിത്.

Leave a Reply