ഫെയ്സ്ബുക്ക്, ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചന

Posted on Oct, 14 2013,ByArun

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും ബാധകമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.

Social media logos

തിരെഞ്ഞെടുപ്പ് പ്രചരണത്തിനായി എത്ര കാശ് ചിലവാക്കി എന്നത് ഇനിമുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടിവരും. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളും അവയ്ക്ക് സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങളും സ്ഥാനാര്‍ത്ഥികള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. സോഷ്യല്‍ വെബ്‌സൈറ്റില്‍ അപ്പലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പരിശോധനയ്ക്ക് വിധേയമാക്കും. അതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ തെറ്റിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തും.

ഗൂഗിള്‍ നടത്തിയ സര്‍വ്വേ പ്രകാരം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 160 മണ്ഡലങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം വളരെ നിര്‍ണായകമാകുമെന്നാണ് പറയുന്നത്. നഗരങ്ങളിലെ 45 ശതമാനം വോട്ടര്‍മാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും അതിനാല്‍ അച്ചടി മാധ്യമങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി ലഭിച്ചിരുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക