നിങ്ങളുടെ പേരും ഫോട്ടോയും ഇനിമുതല്‍ ഗൂഗിള്‍ പരസ്യത്തില്‍ കണ്ടാല്‍ ആശ്ചര്യംവേണ്ട

ഗൂഗിള്‍ പ്ലസിലെ നിങ്ങളുടെ പേര്, ഫോട്ടോ, റിവ്യൂസ് തുടങ്ങിയവ ഗൂഗിള്‍ അവരുടെ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. അതിനു വേണ്ടി തങ്ങളുടെ ടേംസ് ആന്റ് കണ്ടീഷന്‍സില്‍ ഗൂഗിള്‍ മാറ്റം വരുത്തിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ ആയിരിക്കും മാറ്റം വരുത്തിയ പുതിയ ടേംസ് ആന്റ് കണ്ടീഷന്‍സ് പ്രാബല്യത്തില്‍ വരുക.

Google shared endorsements

ഗൂഗിള്‍ പ്ലസ്‌ വഴി നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ആകും അവര്‍ ഉപയോഗപ്പെടുത്തുക. ഗൂഗിള്‍ പ്ലസ്സില്‍ നമ്മള്‍ ഹോട്ടലുകളെ കുറിച്ചോ മറ്റു വാണിജ്യ സ്ഥാപനങ്ങളെ കുറിച്ചോ വിപണിയില്‍ ലഭ്യമായ പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ചോ നല്‍കുന്ന റിവ്യൂകള്‍ ആയിരിക്കും ഗൂഗിള്‍ ഉപയോഗിക്കുക. പിന്നീട് വേറെയാരെങ്കിലും ഇവയെ കുറിച്ച് ഗൂഗിളില്‍ തിരയുമ്പോള്‍ ചിലപ്പോള്‍ ഗൂഗിള്‍ കാണിക്കുന്ന തിരച്ചില്‍ ഫലത്തില്‍ നമ്മള്‍ എഴുതിയ റിവ്യൂ ചിലപ്പോള്‍ കണ്ടേക്കാം. അത് പോലെ നമ്മള്‍ ഏതെങ്കിലും സിനിമയെ കുറിച്ചോ ഗാനത്തെ കുറിച്ചോ റിവ്യൂ എഴുതി എന്ന് കരുതുക. അതും മുകളില്‍ പറഞ്ഞ പോലെ തിരച്ചില്‍ ഫലത്തില്‍ വന്നേക്കാം.

ഗൂഗിളിന്റെ ഈ പുതിയ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്. നിങ്ങളുടെ പേരും ഫോട്ടോയും ഗൂഗിള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് എങ്ങിനെ തടയാം എന്നറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Leave a Reply