Monthly Archives: October 2013

വൊഡാഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

Posted on Oct, 31 2013,ByTechLokam Editor

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെബി വരെയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെബിക്ക് പത്ത് പൈസയായിരുന്നു നിരക്ക്. പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.

ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ZTE ഫോണുകള്‍ ഇബേ വഴി ഇന്ത്യയിലും വരുന്നു

Posted on Oct, 30 2013,ByTechLokam Editor

ഫയര്‍ഫോക്സിന്റെ മൊബൈല്‍ ഒഎസില്‍ അധിഷ്ഠിതമായ ZTE സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും വരുന്നു. ഫോണ്‍ നിര്‍മ്മാതാക്കളായ ചൈനയിലെ ZTE കോര്‍പ്പറേഷന്‍ ഇകൊമ്മേഴ്സ് വെബ്സൈറ്റ് ആയ ഇബേയുമായി സഹകരിച്ചാണ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്നത്. ZTE എന്ന പേരില്‍ ഇബേ വഴി ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്. 6,990 രൂപയാണ് ഇബേയില്‍ ഈ ഫോണിന്റെ വില. ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ സോണിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ സോണിക്ക് മുന്‍പേ തന്നെ ZTE ഇന്ത്യന്‍ വിപണിയില്‍ ഫയര്‍ഫോക്സ് […]

പുതിയ സവിശേഷതകളുമായി മുഖം മിനുക്കി ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍

Posted on Oct, 30 2013,ByTechLokam Editor

പുതിയ പല സവിശേഷതകളുമായി ഗൂഗിള്‍ ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ മുഖം മിനുക്കിയിരിക്കുന്നു. എസ്.എം.എസ് ഇന്റെഗ്രേഷന്‍, ലൊകേഷന്‍ ഷെയറിങ്ങ്, അനിമേറ്റഡ് ജിഫ് (GIF) സപ്പോര്‍ട്ട് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ഹാങ്ങ്‌ഔട്ട്‌ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്റെ പുതിയപതിപ്പില്‍ എസ്.എം.എസ് അയക്കാന്‍ ഉള്ള സൗകര്യം ഉണ്ട്. ഈ ഹാങ്ങ്‌ഔട്ട്‌ അപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണിന്റെ കൂടെയുള്ള എസ്.എം.എസ് അപ്ലിക്കേഷന്റെ ആവശ്യം ഇല്ല ഇനി എസ്.എം.എസ് അയക്കാന്‍. ആപ്പിളിന്റെ ഐമെസ്സേജ് പോലെ ഇന്‍സ്റ്റന്റ് മെസ്സേജിനും എസ്.എം.എസ് ചെയ്യാനും ഈ ഒരു അപ്ലിക്കേഷന്‍ മാത്രം മതി. […]

സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു

Posted on Oct, 29 2013,ByTechLokam Editor

വക്ര സ്ക്രീനുള്ള ഫോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പുതുമ തോന്നും. അതെ സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു. ജി ഫ്ലെക്സ് (G Flex) എന്നാണ് ഫോണിന്റെ പേര്. ആറിഞ്ച് 720പിക്സല്‍ ഉള്ള വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് സാംസങ് അവരുടെ വക്രസ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് അവതരിപ്പിച്ചത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയൊടുകൂടിയ ഗാലക്‌സി റൗണ്ടിന്റെ ഡിസ്‌പ്ലേയില്‍ ഇടത്തുനിന്ന് വലതുവശത്തേക്കാണ് വക്രതയെങ്കില്‍ , ജി ഫ്ലെക്‌സില്‍ മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയില്‍ […]

കാന്‍വാസ് ടര്‍ബോ A250; മൈക്രോമാക്സിന്റെ ഫുള്‍ എച്ച്ഡി ഫോണ്‍

Posted on Oct, 28 2013,ByTechLokam Editor

ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുടെ അഭാവം കാരണം വിപണിയില്‍ വേണ്ടത്ര വിജയിക്കാന്‍ കഴിയാതെ പോയ ഫോണ്‍ ആണ് മൈക്രോമാക്സ്‌ കാന്‍വാസ് 4. ആ കുറവ് പരിഹരിച്ച് മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ( Canvas Turbo A250 ) എന്ന ആ പുതിയ മോഡല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 13 മെഗാപിക്‌സലാണ് പിന്‍ക്യാമറ. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലും. 2000 എം.എ.എച്ച്. കരുത്തുള്ള ബാറ്ററി ഏഴുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 105 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ […]

പുത്തന്‍ സവിശേഷതകളുമായി വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു

Posted on Oct, 27 2013,ByTechLokam Editor

വേര്‍ഡ്പ്രസ്സിന്റെ ഏറ്റവും പുതിയ പതിപ്പായ വേര്‍ഡ്പ്രസ്സ് 3.7 എത്തിയിരിക്കുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയതില്‍വെച്ച് ഏറ്റവും മികച്ച സവിശേഷതകള്‍ കൂട്ടിചേര്‍ത്താണ് വേര്‍ഡ്പ്രസ്സ് 3.7 ഇറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ ജാസ് സംഗീതജ്ഞന്‍ Count Basie യോടുള്ള ബഹുമാന ബഹുമാനസൂചകമായി Basie എന്ന കോഡ്നെയിം ആണ് വേര്‍ഡ്പ്രസ്സ് 3.7ന് നല്‍കിയിരിക്കുന്നത്. വേര്‍ഡ്പ്രസ്സ് 3.7ന്റെ പ്രധാന സവിശേഷതകള്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ്: പുതിയ പതിപ്പില്‍ മെയിന്റെനന്‍സ്, സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഇനി താനെ നടക്കും. ഇതിനുവേണ്ടി നമ്മള്‍ ഇനി ഒന്നും ചെയ്യേണ്ടതില്ല. പക്ഷേ ഒരു പുതിയ പതിപ്പ് […]

ആപ്പിള്‍ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ നവംബര്‍ ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ എത്തും

Posted on Oct, 15 2013,ByTechLokam Editor

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നിവ നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇത്തവണ ഐഫോണ്‍ റിലീസിങ്ങിന്റെ മൂന്നാം ഘട്ടത്തില്‍ പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ ഐഫോണ്‍ 5S ന്റെ വില 54000 രൂപയും ഐഫോണ്‍ 5C യുടെത് 42000 രൂപയും ആണ്. ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ളായ റിലയസ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നവംബര്‍ 1 മുതല്‍ പുതിയ ഐഫോണ്‍ വില്‍പ്പനക്ക് തുടക്കം കുറിക്കുന്നത്. എയര്‍ടെല്‍ പുതിയ […]

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചന

Posted on Oct, 14 2013,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും ബാധകമാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. തിരെഞ്ഞെടുപ്പ് പ്രചരണത്തിനായി എത്ര കാശ് ചിലവാക്കി എന്നത് ഇനിമുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടിവരും. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളും അവയ്ക്ക് സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങളും സ്ഥാനാര്‍ത്ഥികള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. സോഷ്യല്‍ വെബ്‌സൈറ്റില്‍ അപ്പലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പരിശോധനയ്ക്ക് വിധേയമാക്കും. […]

പപ്പുപീഡിയ; രാഹുല്‍ഗാന്ധിയെ കണക്കിന് കളിയാക്കി ഒരു പുതിയ വെബ്സൈറ്റ്

Posted on Oct, 13 2013,ByTechLokam Editor

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെ കണക്കിന് കളിയാക്കി പപ്പുപീഡിയ എന്ന വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു. www.pappupedia.com എന്നാണ് വെബ്സൈറ്റ് വിലാസം. പേരില്‍ ഉള്ള സാമ്യം പോലെ ഡിസൈനിലും വിക്കിപീഡിയയുമായി സാമ്യം ഉള്ള ഒരു വെബ്സൈറ്റ് ആണിത്. രാഹുല്‍ഗാന്ധിയെ കളിയാക്കുന്ന ഈ വെബ്സൈറ്റ് തുടങ്ങാന്‍ ആരാണ് ധൈര്യം കാണിച്ചതെന്ന് അറിവായിട്ടില്ല. രാഹുലിനെതിരെ പല ആരോപണങ്ങളും വളരെ പരിഹാസ്യമായ രീതിയില്‍ ഈ വെബ്സൈറ്റില്‍ ഉന്നയിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള വളരെ രസകരമായ ഒരു വാചകം ഇങ്ങനെയാണ് ‘A […]

സ്വകാര്യത വേണ്ടി മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് നാല് അയല്‍ക്കാരുടെ വീടുകള്‍ വാങ്ങിയിരിക്കുന്നു

Posted on Oct, 13 2013,ByTechLokam Editor

അമേരിക്കയിലെ പാലോ അല്‍ട്ടോയില്‍ ഉള്ള തന്റെ വസതിക്ക് അയലത്തുള്ള 4 വീടുകള്‍ ഫേസ്ബുക്ക് കോടീശ്വരന്‍ സുക്കര്‍ബര്‍ഗ് വാങ്ങിയിരിക്കുന്നു. പക്ഷേ ഇത് എന്തിനായിരുന്നു എന്ന് അറിയുമ്പോള്‍ ആണ് നിങ്ങള്‍ ആശ്ചര്യപെടുക. അദ്ദേഹത്തിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് എങ്ങനെ അയല്‍ക്കാരുടെ വീടുകള്‍ വാങ്ങിയിരിക്കുന്നത്. നാല് വീടുകള്‍ കൂടി വാങ്ങുന്നതിന് അദ്ദേഹത്തിന് ചിലവായത് ഏകദേശം 30 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇപ്പോള്‍ ഏതാണ്ട് 14 മില്യണിന്റെ വീട്ടിലാണ് സക്കര്‍ബര്‍ഗ്ഗ് താമസിക്കുന്നത്. മുന്‍പ് ഗൂഗിളിന്റെ ലാറി പേജ് ഇത്തരത്തില്‍ അയല്‍ക്കാരുടെ വീടുകള്‍ മുഴുവന്‍ […]