ഐഫോണ്‍ ക്യാമറയെ കളിയാക്കി നോക്കിയയുടെ ലൂമിയ ഫോണിന്റെ പുതിയ പരസ്യം

Posted on Aug, 06 2013,ByArun

എതിരാളിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അവരുടെ വിജയരഹസ്യം അവര്‍ക്കെതിരെ ഉപയോഗിക്കുക എന്നുള്ളതാണ് നോക്കിയയുടെ പുതിയ വിപണന തന്ത്രം. ഐഫോണ്‍ 5ന്റെ ക്യാമറയെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ അവതരിപ്പിച്ച പരസ്യത്തെ കളിയാക്കിയാണ് നോക്കിയയുടെ ലൂമിയ ഫോണിന്റെ പുതിയ പരസ്യം.

എല്ലാദിവസവും മറ്റ് ഫോണുകള്‍ ഉപയോഗിച്ച് എടുക്കുന്നതിനെക്കാള്‍ ഫോട്ടോകള്‍ ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ച് എടുക്കുന്നു എന്നായിരുന്നു ആപ്പിള്‍ ഇറക്കിയ പരസ്യത്തിന്റെ ഉള്ളടക്കം. എടുക്കുന്ന ഫോട്ടോകളുടെ എണ്ണത്തില്‍ അല്ല മറിച്ച് ഫോട്ടോകളുടെ ബില്‍റ്റ് ക്വാളിറ്റിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നാണ് നോക്കിയ അവരുടെ പരസ്യത്തില്‍ കൂടെ പറയുന്നത്. അങ്ങനെ ആപ്പിള്‍ ഉപയൊഗിച്ച പരസ്യവാചകം ആപ്പിളിനെ കളിയാക്കുന്ന രീതിയില്‍ തങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കാന്‍ നോക്കിയക്ക് കഴിഞ്ഞു.

ഐഫോണ്‍ 5 ഉപയോഗിച്ച് എടുത്ത ഫോട്ടോയും, ലൂമിയ 925 ഉപയോഗിച്ച് എടുത്ത ഫോട്ടോയും താരതമ്യം ചെയ്യുന്നതും ഈ പരസ്യത്തില്‍ കാണിക്കുന്നുണ്ട്. നോക്കിയക്ക് പുറമേ മൈക്രോസോഫ്റ്റ്, സാംസങ്ങ് തുടങ്ങിയവരും ആപ്പിള്‍ ഐഫോണിനെ കളിയാക്കുന്ന പരസ്യങ്ങള്‍ ഇറക്കിയിട്ടുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക