നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള എല്ലാ യൂട്യൂബ് ചാനലുകള്‍ക്കും ഇനി ലൈവ് സ്ട്രീമിങ്ങ് നടത്താം

Posted on Aug, 04 2013,ByArun

യൂട്യൂബിന്റെ ലൈവ് സ്ട്രീമിങ്ങ് സേവനം ഇനിമുതല്‍ നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള യൂട്യൂബ് ചാനലുകള്‍ക്കും ഉപയോഗിക്കാം. വരും ദിവസങ്ങളില്‍ നൂറില്‍ കൂടുതല്‍ സബ്സ്ക്രൈബേര്‍സ് ഉള്ള എല്ലാ യൂട്യൂബ് ചാനലുകള്‍ക്കും ഈ സേവനം ലഭ്യമാകും. അക്കൗണ്ട്‌ ഫീച്ചര്‍ പേജില്‍ പോയി അംഗങ്ങള്‍ക്ക് ഈ സേവനം പ്രവര്‍ത്തനക്ഷമമാക്കാം.

youtube logo

കഴിഞ്ഞ മെയില്‍ ആണ് ലൈവ് സ്ട്രീമിങ്ങ് നടത്താന്‍ ഒരു ചാനലിന് വേണ്ട സബ്സ്ക്രൈബേര്‍സിന്റെ എണ്ണം 1000 ആയി കുറച്ചത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത ചാനലുകള്‍ക്ക് മാത്രമേ ലൈവ് സ്ട്രീമിങ്ങ് നടത്താന്‍ ഉള്ള അനുവാദം ലഭിച്ചത്.

നമ്മള്‍ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോക്ക് നമുക്ക് ഇഷ്ടപെട്ട തംബ്നെയില്‍ സെറ്റ് ചെയ്യാനുള്ള സൗകര്യവും യൂട്യൂബ് ഇപ്പോള്‍ നല്‍കുന്നുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക