വേര്‍ഡ്പ്രസ്സിന്റെ പുതിയ പതിപ്പ് വേര്‍ഡ്പ്രസ്സ് 3.6 പുറത്തിറങ്ങിയിരിക്കുന്നു

വേര്‍ഡ്പ്രസ്സിന്റെ ഏറ്റവും പുതിയ പതിപ്പായ വേര്‍ഡ്പ്രസ്സ് 3.6 പുറത്തിറങ്ങിയ കാര്യം വേര്‍ഡ്പ്രസ്സിന്റെ സഹസ്ഥാപകന്‍ മാറ്റ് (Matt Mullenweg) ഓഗസ്റ്റ്‌ 1ന് പ്രഖ്യാപിച്ചു. നവീകരിച്ച ഓട്ടോ സേവ്, പോസ്റ്റ്‌ ലോക്കിങ്ങ്, രൂപമാറ്റം വരുത്തിയ റിവിഷന്‍ ബ്രൌസര്‍, ഓഡിയോ,വീഡിയോ എംബഡ് ചെയ്യാനുള്ള നാറ്റീവ് സപ്പോര്‍ട്ട്, മികച്ച സൗണ്ട് ക്ലൌഡ്, സ്പോട്ടിഫൈ ഇന്റഗ്രേഷന്‍ തുടങ്ങിയവയാണ് പുതിയ പതിപ്പിലെ എടുത്ത് പറയേണ്ട സവിശേഷതകള്‍. ട്വന്റി തെര്‍റ്റീന്‍ (Twenty Thirteen) എന്ന പുതിയ തീം മറ്റൊരു സവിശേഷതയാണ്.

Wordpress 3.6

വേര്‍ഡ്പ്രസ്സ് 3.6 ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ഈ പുതിയ പതിപ്പിന്റെ കോഡ്‌ നാമം ഓസ്കാര്‍ (Oscar) എന്നാണ്. കനേഡിയന്‍ ജാസ് പിയാനിസ്റ്റ് ഓസ്കാര്‍ പീറ്റേഴ്സനോടുള്ള (Oscar Peterson) ആദരവ് കാണിച്ചാണ് ഈ പേര് നല്‍കിയത്. വേര്‍ഡ്പ്രസ്സ് 1.0 മുതല്‍ക്കുള്ള മിക്ക പ്രധാന പതിപ്പുകള്‍ക്കും ജാസ് സംഗീതജ്ഞന്‍മാരുടെ പേരുകള്‍ ആണ് നല്‍കുന്നത്. വേര്‍ഡ്പ്രസ്സ് കോര്‍ ഡെവലപ്പര്‍മാര്‍ക്ക് ജാസ് സംഗീതത്തോടുള്ള അമിതമായ സ്നേഹമാണ് ഇത് കാണിക്കുന്നത്.

Leave a Reply