ആപ്പിള്‍ അവരുടെ ഡെവലപ്പര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത‍ സ്ഥിതീകരിച്ചു

ഡെവലപ്പര്‍മാര്‍ക്കുള്ള ആപ്പിളിന്റെ പ്രധാന വെബ്സൈറ്റ് ആയ developer.apple.com ഹാക്ക് ചെയ്യപ്പെട്ടു. ഡെവലപ്പര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിംഗ്, ക്രെഡിറ്റ്‌ കാര്‍ഡ്‌ തുടങ്ങിയ സാമ്പത്തിക വിവരങ്ങളും ഹാക്ക് ചെയ്യപെട്ട വിവരങ്ങളില്‍ ഉള്‍പ്പെടും. റിലീസ് ചെയ്യാനിരിക്കുന്ന ഐഒഎസിന്റെ പുതിയ പതിപ്പായ ഐഒഎസ് 7ന് വേണ്ടിയുള്ള അപ്ലിക്കേഷനുകള്‍ തേര്‍ഡ് പാര്‍ട്ടി ഡെവലപ്പേര്‍സ് ടെസ്റ്റ്‌ ചെയ്യുന്ന സമയത്താണ് ഈ ഹാക്കിംഗ് നടന്നത്.

ഈ വാര്‍ത്ത‍ ആപ്പിള്‍ സ്ഥിതീകരിച്ചു പക്ഷേ വെബ്സൈറ്റിലെ വിവരങ്ങള്‍ എല്ലാം എന്‍ക്രിപറ്റ് ചെയ്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് ആപ്പിള്‍ അവകാശപെടുന്നത്. ഹാക്ക് ചെയ്യപെട്ടു എന്ന് മനസിലാക്കിയതിനു ശേഷം കുറച്ച് ദിവസത്തേക്ക് ഡെവലപ്പര്‍ വെബ്സൈററ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആക്രമണം തടയാന്‍ വേണ്ടി സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാനിതെന്ന് ആപ്പിള്‍ പറഞ്ഞു.

ഹാക്ക് ചെയ്യപെട്ടതിന് ശേഷം ഡെവലപ്പര്‍ വെബ്സൈററ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ സമയത്ത് ഡെവലപ്പര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന സന്ദേശമാണ് ലഭിച്ചത്.

Apple edeveloper centre maintenance

Apple edeveloper centre maintenance

Leave a Reply