ആന്‍ഡ്രോയ്ഡ് 4.3 ജൂലൈ 24ന് നടക്കാനിരിക്കുന്ന ഗൂഗിള്‍ ഇവന്റില്‍ അവതരിപ്പിച്ചേക്കും

Google invite

ഈ വരുന്ന ജൂലൈ 24ന് ഗൂഗിള്‍ ഒരു പരിപാടി നിശ്ചയിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് നടക്കാന്‍ ഇരിക്കുന്ന ഈ പരിപാടിയിലേക്ക് മാധ്യമങ്ങളെ ബുധാനാഴ്ച്ച മുതല്‍ കഷണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 4.3, നെക്സസ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകള്‍ എന്നിവ ഈ ചടങ്ങില്‍ അവതരിപ്പിച്ചേക്കും. ഇവയുടെ പ്രഖ്യാപനം ഈ വര്ഷം കഴിഞ്ഞുപോയ ഗൂഗിള്‍ ഐ/ഒ കോണ്‍ഫെരന്‍സില്‍ ഉണ്ടാകും എന്നാണ് ടെക്നോളജി ലോകം പ്രതീക്ഷിച്ചത്. പക്ഷേ പതിവിന് വിപരീതമായി അത് നടന്നില്ല.

ആന്‍ഡ്രോയ്ഡ് 4.3 പതിപ്പിന്റെ എന്തൊക്കെ സവിശേഷതകളാണ് ഗൂഗിള്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നതിനെകുറിച്ച് യാതൊരു അറിവും ലഭ്യമല്ല. ഗൂഗിളിന്റെ പുതിയ ടാബ്ലെറ്റ്, ഫോണുകള്‍ എന്നിവയും അവതരിപ്പിച്ചേക്കാം. ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചായി ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്‌. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ക്രോം, ഗൂഗിള്‍ ആപ്സ് എന്നീ ഉത്പന്നങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റ്‌ ആണ് അദ്ദേഹം.

Leave a Reply