ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ലോകത്തെ പ്രമുഖ വെബ്സൈറ്റുകള്‍ തുടങ്ങിയപ്പോള്‍ ഉള്ള രൂപം

ഗൂഗിള്‍, യുട്യൂബ്, യാഹൂ തുടങ്ങിയ ലോകത്തെ പ്രമുഖ വെബ്സൈറ്റുകള്‍ തുടങ്ങിയപ്പോള്‍ എങ്ങനെ ആയിരുന്നു എന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഈ ആര്‍ട്ടിക്കിള്‍ സമര്‍പ്പിക്കുന്നു.

1) ഗൂഗിള്‍ – സ്റ്റാന്‍ഫോര്ഡ് സര്‍വ്വകലാശാലയിലെ പിഎച്ഡി വിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബിന്നും, ലാറി പേജും ചേര്‍ന്ന് തുടങ്ങിയതാണ് ഗൂഗിള്‍. 1998 സെപ്റ്റംബര്‍ 4ന് ആണ് ഗൂഗിള്‍ ഒഫീഷ്യലായി ആരംഭിച്ചത്. ഗൂഗിള്‍ ഹോം പേജിന്റെ രൂപകല്പനയില്‍ ആദ്യത്തെതില്‍ നിന്നും അധികം മാറ്റം ഒന്നും വന്നിട്ടില്ല. ആദ്യം ഉള്ള പോലെയുള്ള വളരെ സിംപിള്‍ ആയ രൂപകല്‍പനയാണ് ഇപ്പോളും ഉള്ളത്.

Google Old Look

2) യുട്യൂബ് – 2005ല്‍ സേവനം ആരംഭിച്ച വീഡിയോ പങ്കുവയ്ക്കുന്ന വെബ്സൈറ്റ് ആണ് യുട്യൂബ്. ആദ്യകാലത്തെ വെബ്സൈറ്റിന്റെ രൂപകല്‍പന എന്നുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. സ്ഥാപകരില്‍ ഒരാളായ Jawed Karim തന്നെയാണ് യുട്യൂബിലെ ആദ്യത്തെ വീഡിയോ അപ്‌ലോഡ്‌ ചെയ്തത്. “Me at the Zoo.” എന്നായിരുന്നു വീഡിയോ ടൈറ്റില്‍. അദ്ദേഹം ഒരു മൃഗശാലയുടെ മുന്നില്‍ നില്‍ക്കുന്ന 19 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള വീഡിയോ ആയിരുന്നു അത്.

Youtube Old Look

3) ഫെയ്സ്ബുക്ക്‌ – മാര്‍ക്ക്‌ സുക്കര്‍ ബര്‍ഗ് 2004ല്‍ ഫെബ്രുവരിയില്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ വെബ്സൈറ്റ് ആണ് ഫെയ്സ്ബുക്ക്‌. തുടകത്തില്‍ ഇതിന്റെ പേര് ദിഫെയ്സ്ബുക്ക്‌ എന്നായിരുന്നു. ഹേവാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ആദ്യം ഇതില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ.

Facebook Old Look

4) യാഹൂ – സ്റ്റാന്‍ഫോര്ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളായ ജെറി യാങ്ങ്‌, ഡേവിഡ്‌ ഫിലോ എന്നീ രണ്ട് പേര്‍ 1995 മാര്‍ച്ചില്‍ തുടങ്ങിയതാണ് യാഹൂ. തുടകത്തില്‍ ഇന്നു കാണുന്ന പോലെ ചിത്രങ്ങള്‍ നിറഞ്ഞതായിരുന്നില്ല യാഹൂ ഹോം പേജ്. “Yet Another Hierarchical Officious Oracle” എന്നുള്ളതിന്റെ ചുരുക്ക രൂപം ആണ് യാഹൂ.

Yahoo Old Look

5) ആമസോണ്‍ – ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പറുദീസ എന്നറിയപെടുന്ന ആമസോണ്‍ തുടങ്ങിയത് 1995ല്‍ ആണ്. തുടക്കത്തില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റ് ആയിരുന്നു ആമസോണ്‍.

Amazon Old Look

6) ട്വിറ്റെര്‍ – 2006 ജൂലൈയില്‍ തുടങ്ങിയ മൈക്രോബ്ലോഗിങ് സേവനമാണ് ട്വിറ്റെര്‍. തുടകത്തില്‍ ട്വിറ്റെര്‍ ലോഗോയില്‍ twitter ന്റെ ചുരുക്ക രൂപമായ twttr എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്വിറ്റെര്‍ വെബ്സൈറ്റിന്റെ രൂപകല്‍പ്പനയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ആറു തവണ കാര്യമായ മാറ്റം ഉണ്ടായി.

Twitter Old Look

Twitter Old Look

Leave a Reply