ഫെയ്സ്ബുക്ക് ചാറ്റില്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇമോട്ടികോണിന് പുറമേ ഇനി സ്റ്റിക്കേര്‍സും

Posted on Jul, 03 2013,ByArun

Facebook stickers web

ഫെയ്സ്ബുക്ക് ചാറ്റില്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇമോട്ടികോണിന് പുറമേ സ്റ്റിക്കേര്‍സ് (stickers) എന്ന ഒരു പുതിയ സംവിധാനം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വളരെ മനോഹരമായ വലിയ ആനിമേറ്റഡ് ചിത്രങ്ങളാണ്‌ സ്റ്റിക്കേര്‍സ്. ഇനിമുതല്‍ കമ്പ്യൂട്ടറില്‍ നിന്നും, ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്പ് വഴിയും, ഫെയ്സ്ബുക്ക് മൊബൈല്‍ മെസ്സഞ്ചര്‍ വഴിയും ചാറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കേര്‍സ് അയക്കാം.

സ്റ്റിക്കേര്‍സ് അയക്കാന്‍ ചാറ്റ് വിന്‍ഡോയിലെ സ്മൈലി ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന സ്റ്റിക്കേര്‍സ് വിന്‍ഡോയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപെട്ട സ്റ്റിക്കേര്‍സ് ലിസ്റ്റ് തെരഞ്ഞെടുക്കുക. എന്നിട്ട് ഇഷ്ടപെട്ട സ്റ്റിക്കര്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നിങ്ങള്‍ക്ക് ഒരു സ്റ്റിക്കര്‍ ചാറ്റ് വഴി അയക്കാം. സ്റ്റിക്കേര്‍സ് വിന്‍ഡോയിലെ ബാസ്ക്കെറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റിക്കേര്‍സ് പാക്ക് ഫെയ്സ്ബുക്ക് സ്റ്റോറില്‍ നിന്നും സ്റ്റിക്കേര്‍സ് വിന്‍ഡോയിലേക്ക് കൂട്ടിചേര്‍ക്കാം.

കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ ഫെയ്സ്ബുക്കിന്റെ മൊബൈല്‍ അപ്ലിക്കേഷനുകളില്‍ സ്റ്റിക്കേര്‍സ് ലഭ്യമാണ്. Sophie Xie എന്ന ഡിസൈനര്‍ ആണ് ഫെയ്സ്ബുക്ക് ഹാക്കത്തോണില്‍ എങ്ങനെ ഒരു സേവനത്തിന് തുടക്കമിട്ടത്.

Facebook stickers store

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക