നിങ്ങള്‍ക്ക് ഇഷ്ടപെട്ട മണം റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റുന്ന ഉപകരണവുമായി ഗവേഷക

Posted on Jul, 01 2013,ByArun

Madeleine

നിങ്ങള്‍ക്ക് ഇഷ്ടപെട്ട മണം റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന ഒരു അനലോഗ് ഉപകരണം വികസിപ്പികുന്നതില്‍ ആമി റാഡ്ക്ലിഫ് (Amy Radcliffe) എന്ന ഗവേഷക വിജയം കൈവരിച്ചിരിക്കുന്നു. ലണ്ടനിലെ യൂനിവേര്‍സിറ്റി ഓഫ് ആര്‍ട്സിലെ ഗവേഷക വിദ്യാര്‍ഥിനിയാണ് ആമി. മെഡിലെയിന്‍ (Madeleine) എന്നാണ് ഈ ഉപകരണത്തിന്റെ പേര്.

ഒരു വലിയ ‘ഇലക്ട്രോണിക് മൂക്ക് ‘ പോലെയാണ് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം. നമുക്ക് എന്തിന്റെ മണമാണോ ശേഖരിക്കേണ്ടത് അതിലെ കണികകളുടെ ഒരു ഗ്രാഫ് പോലെയുള്ള ഒരു ഫോര്‍മുല ഈ ഉപകരണം ഉണ്ടാക്കുന്നു. ഈ ഫോര്‍മുല ഉപയോഗിച്ച് നമുക്ക് ക്രിത്രിമമായി ആ മണം വീണ്ടും ഉണ്ടാക്കാം.

ഈ ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക