ഗൂഗിളിന്റെ സ്വന്തം വീഡിയോ ഗെയിം കണ്‍സോളും, സ്മാര്‍ട്ട്‌വാച്ചും ഉടന്‍ വരും എന്ന് റിപ്പോര്‍ട്ട്‌

Posted on Jun, 28 2013,ByArun

Google Logo

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഗെയിം കണ്‍സോളും, സ്മാര്‍ട്ട്‌വാച്ചും നിര്‍മ്മിക്കുന്നു എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അധികം വൈകാതെ ഇവ രണ്ടും വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്‌.

ഗൂഗിളിന്റെ മ്യൂസിക്‌ സ്ട്രീമിംഗ് ഉപകരണമായ നെക്സസ് ക്യൂ വിന്റെ ഒരു പരിഷ്കരിച്ച പതിപ്പും ഉടന്‍ വിപണിയില്‍ വരും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചെങ്കിലും ഈ ഉപകരണം വിപണിയില്‍ ഇറക്കിയിരുന്നില്ല.

ഗൂഗിളിന്റെ ഈ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമായ ഗെയിമിങ്ങ് കണ്‍സോള്‍ മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സിനും സോണിയുടെ പ്ലേസ്റ്റേഷനും ഭാവിയില്‍ ഒരു ഭീഷണി ആയേക്കാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക