ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനി ചൈനക്ക് സ്വന്തം

Posted on Jun, 18 2013,ByArun

Chineese super computer tianhe 2

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇനിമുതല്‍ ചൈനയുടെ ടിയാന്‍ഹെ 2. ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫെന്‍സ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ആണ് ഇത് നിര്‍മ്മിച്ചത്. വേഗതയില്‍ ഒന്നാമതായിരുന്ന അമേരിക്കയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടൈറ്റനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈന ഒന്നാമതെത്തുന്നത്.

ടൈറ്റനിനെക്കാളും ഏകദേശം രണ്ടു മടങ്ങ്‌ വേഗതയാണ് ടിയാന്‍ഹെ 2ന് ഉള്ളത്. സെക്കന്റില്‍ ഏകദേശം 33,860 ട്രില്ല്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ ഇതിനു കഴിയും. ടിയാന്‍ഹെ 2വിന്റെ മുഖ്യ പ്രൊസസ്സറുകള്‍ ഒഴികെ മറ്റ് ഭാഗങ്ങളെല്ലാം ചൈനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊസസറുകള്‍ നിര്‍മ്മിച്ചത് അമേരിക്കന്‍ കമ്പനിയായ ഇന്റലാണ്. ഇതിലെ സോഫ്റ്റ്‌വെയര്‍ എല്ലാം ചൈനീസ് ഭാഷയില്‍ ഉള്ളതാണ്.

ഇത് രണ്ടാം തവണയാണ് ഒരു ചൈനീസ്‌ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ എന്ന പദവിയില്‍ എത്തുന്നത്‌. നവംബര്‍ 2010മുതല്‍ ജൂണ്‍ 2011 ചൈനയുടെ ടിയാന്‍ഹെ 1 ആയിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക