ഈ വരുന്ന ജൂണ്‍ 20ന് ഫെയ്സ്ബുക്ക് ഒരു പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കും

Facebook event invite

ഈ വരുന്ന ജൂണ്‍ 20ന് ഫെയ്സ്ബുക്ക് ഒരു പുതിയ പ്രോഡക്റ്റ് അവതരിപ്പിക്കും. ഫെയ്സ്ബുക്കിന്റെ മെന്‍ലോ പാര്‍ക്ക്‌ ഓഫീസ് ക്യാമ്പസില്‍ വച്ച് ജൂണ്‍ 20ന് നടക്കാന്‍ പോകുന്ന ചടങ്ങിലേക്ക് ക്ഷണിച്ച്കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കത്ത് അയച്ചിരിക്കുന്നു. ഇമെയിലിന് പകരം സാധാരണ പോസ്റ്റ്‌ കാര്‍ഡ്‌ ആണ് അയച്ചിരിക്കുന്നത്. അതില്‍ പറയുന്നത് ഇപ്രകാരമാണ് “A small team has been working on a big idea. Join us for coffee and learn about new product.”

ഈ പുതിയ പ്രോഡക്റ്റ് ഗൂഗിള്‍ റീഡര്‍ പോലെയുള്ള ഒരു ആര്‍എസ്എസ് ന്യൂസ്‌ റീഡര്‍ ആകും എന്ന് ടെക് ക്രഞ്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ന്യൂസ്‌ വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നും വാര്‍ത്തകളും മറ്റും എളുപ്പത്തില്‍ വായിക്കാന്‍ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍ ആണിത്.

ഗൂഗിള്‍ അവരുടെ ആര്‍എസ്എസ് ന്യൂസ്‌ റീഡര്‍ സേവനമായ ഗൂഗിള്‍ റീഡര്‍ ഈ വരുന്ന ജൂലൈ 1ന് അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് അഭ്യൂഹം ഉള്ളത് പോലെ ഫെയ്സ്ബുക്ക് ഒരു ആര്‍എസ്എസ് ന്യൂസ്‌ റീഡര്‍ അവതരിപ്പിച്ചാല്‍ അത് ഗൂഗിള്‍ റീഡര്‍ ഉപഭോക്താക്കള്‍ക്ക് ഒരു അനുഗ്രഹമാകും.

ജൂണ്‍ 20 വരെ നമുക്ക് കാത്തിരിക്കാം ആ നിഗൂഢമായ പ്രോഡക്റ്റ് എന്താണെന്നറിയാന്‍.

Leave a Reply