ആമസോണ്‍ കിന്റല്‍ ഫയര്‍ എച്ഡി ടാബുകള്‍ ജൂണ്‍ 27 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

Kindle Fire HD Tablet

വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന പേരില്‍ അമേരിക്കയില്‍ ജനശ്രദ്ധയാകര്‍ഷിച്ച ആമസോണ്‍ കിന്റല്‍ ഫയര്‍ എച്ഡി ടാബുകള്‍ ഇന്ത്യന്‍ വിപണി പിടിക്കാന്‍ വരുന്നു. പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി www.amazon.in 15,999 രൂപക്ക് ജൂണ്‍ 27 മുതല്‍ ഈ ടാബ്ലെറ്റ് ലഭ്യമാകും. 7 ഇഞ്ച്‌ ടാബ്ലെറ്റിനാണ് 15,999 രൂപ. 8.9 കിന്റല്‍ ഫയര്‍ എച്ഡി ഇഞ്ച്‌ ടാബിന് 21,999 രൂപയാണ് വില.

7 ഇഞ്ച്‌ വലിപ്പമുള്ള ടാബിന്റെ സ്ക്രീന്‍ റെസലൂഷന്‍ 1280×800 പിക്സല്‍ ആണ് . ടാബിന്റെ ഭാരം 395 ഗ്രാമാണ്. വേഗത്തിലുള്ള ഡൗണ്‍ലോഡിങ്ങിനും സ്ട്രീമിങിനുമായി ഡ്യുയല്‍ ബാന്റും ഡ്യുയല്‍ ആന്റിന വൈഫൈയുമുള്ള ലോകത്തിലെ ആദ്യ ടാബെന്നാണ് ആമസോണിന്റെ അവകാശവാദം. 1.2 GHz ഡ്യുയല്‍ കോര്‍ ആണ് പ്രൊസസ്സര്‍. ഇതിന്റെ മുന്‍ ക്യാമറയും ഹൈ ഡെഫനിഷനാണ്. 16 ജിബി പതിപ്പിന് 15,999 രൂപയാണ് വിലയെങ്കില്‍ 32 ജിബിക്ക് വില 18,999 രൂപയാണ് .

8.9 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള കിന്റല്‍ ഫയര്‍ എച്ഡി ടാബില്‍ 1.5GHz ഡ്യുയല്‍ കോറാണ് പ്രൊസസ്സറാണ് ഉള്ളത്. ഇതിന്റെ32 ജിബി പതിപ്പിന് 25,999 രൂപയാണ് വില. രണ്ട് ടാബുകളും അന്‍ഡ്രോയിഡ് 4.0.3 വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുക. ആമസോണ്‍ ക്ലൗഡ് സര്‍വ്വറില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply