സാംസങ്ങ് ഗാലക്സി സൂം, ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വെല്ലുവിളിയായി സാംസങ്ങിന്റെ 16 മെഗാപിക്സല്‍ ക്യാമറ ഫോണ്‍

Samsung galaxy zoom

ഗാലക്സി എസ് 4ന്റെ പുതിയ ഒരു പതിപ്പ് ഗാലക്സി സൂം ഇന്ന് സാംസങ്ങ് ഒഫീഷ്യലായി അവതരിപ്പിച്ചു. ക്യാമറക്ക് പ്രാധാന്യം കൊടുത്ത് ഇറക്കിയ ഒരു ഫോണാണിത്. 16 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലുള്ളത്. എന്ന്‍ വിപണിയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ ക്യാമറ ഫോണാണിത്. നോക്കിയയുടെ പ്യുവര്‍വ്യൂ ടെക്നോളജി ഉപയോഗിച്ച് ഇറങ്ങാന്‍ പോകുന്ന ഫോണിന് ഒരു വന്‍ വെല്ലുവിളിയാണ് ഇതുവഴി സാംസങ്ങ് ഉയര്‍ത്തിയത്‌

10X ഒപ്ടികല്‍ സൂമും, CMOS സെന്സറും, സിനോണ്‍ ഫ്ലാഷും ഉള്ള 16 മെഗാപിക്സെല്‍ ക്യാമറയാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. കാഴ്ച്ചയില്‍ ഈ ഫോണ്‍ ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറ പോലെ തോന്നും. ഫോണിന് കുറച്ച് ഭാരം കൂടുതല്‍ ആണ്. 208ഗ്രാം ആണ് ഫോണിന്റെ ഭാരം. ഇതു ഗാലക്സി എസ് 4ന്റെ രണ്ട് മടങ്ങാണ്.

ഈ ഫോണില്‍ സംസങ്ങ് പുതിയ ഒരു സവിശേഷത ഒരുക്കിയിട്ടുണ്ട്. അതുപ്രകാരം നമ്മള്‍ ഫോണില്‍ ഒരു കാള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ക്യാമറ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ എടുത്ത് അത് ഷെയര്‍ ചെയ്യാം. സൂം റിംഗ് എന്നാണ് ഈ പുതിയ ടെക്നോളജിക്ക് സാംസങ്ങ് നല്‍കിയ പേര്. ഫോണില്‍ കാള്‍ ചെയ്ത്കൊണ്ടിരിക്കുമ്പോള്‍ ഫോണിന്റെ പിന്‍ വശത്തുള്ള സൂം വളയത്തില്‍ തിരിച്ചാല്‍ ഫോണിലെ ഇന്‍ കാള്‍ ഫോട്ടോ ഷെയര്‍ സംവിധാനം ആക്റ്റിവേറ്റ് ആകും. എന്നിട്ട് ഫോട്ടോ എടുത്ത് എംഎംഎസ് വഴി നമ്മള്‍ സംസാരിക്കുന്ന ആള്‍ക്ക് ഫോട്ടോ ഷെയര്‍ ചെയ്യാം.

ഫോണിന് 960 x 450 റെസലൂഷനോട് കൂടിയ 4.3 ഇഞ്ച്‌ qHD സ്ക്രീനാണ് ഉള്ളത്. ഇന്‍ബില്‍റ്റ് മെമ്മറി 8 ജിബിയാണ് അത് മൈക്രോഎസ്ഡി സ്ലോട്ട് വഴി 64 ജിബി വരെ കൂട്ടാവുന്നതാണ്. 1.5 ജിബി റാമും 1.5 GHz പ്രോസസ്സരും ഫോണിന് കരുത്ത് പകരുന്നു. ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2 (ജെല്ലി ബീന്‍) ആണ്.


Galaxy s4 zoom 3

Galaxy s4 zoom 3

Galaxy s4 zoom

Galaxy s4 zoom

Galaxy s4 zoom

Leave a Reply