സാംസങ് ഗാലക്സി S4 ആക്റ്റീവ് ; വാട്ടര്‍ പ്രൂഫ്‌ ഫോണുമായി സാംസങ്

Samsung Galaxy S 4 Active - water resistant phone

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ എല്ലാ വിഭാഗവും കയ്യടക്കുക എന്ന ഒറ്റ ലക്ഷ്യവുമായി സാംസങ് അവരുടെ ഗാലക്സി ഫോണുകളുടെ നിരയില്‍ പുതിയ പതിപ്പുകള്‍ ഓരോന്നായി ഇറക്കി കൊണ്ടിരിക്കുകയാണ്. സാംസങ് അവരുടെ ഒന്നാം നിര ഫോണായ ഗാലക്സി S4ന്റെ പരുക്കന്‍ പതിപ്പായ സാംസങ് ഗാലക്സി S4 ആക്റ്റീവ് എന്ന ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. വെള്ളം നനഞ്ഞാലും, പൊടിയായാലും പ്രശ്നമില്ലാത്ത ഫോണ്‍ ആണിത്.

ഗാലക്സി S4 ആക്റ്റീവ് ഒരു മീറ്റര്‍ താഴ്ച്ചയില്‍ 30 മിനിറ്റ് വരെ വെള്ളത്തില്‍ മുക്കി വെക്കാം. ഫോണിന്റെ ഇയര്‍ഫോണ്‍ ജാക്കും വെള്ളം കടക്കാത്തതാണ്. നിലവില്‍ സോണിയുടെ എക്സ്പീരിയ ZR ന് മാത്രം ഉണ്ടായിരുന്ന വെള്ളത്തിനകത്ത് ചിത്രങ്ങളെടുക്കാനുള്ള കഴിവ് ഇനിമുതല്‍ ഗാലക്സി എസ് 4 നും ഉണ്ടാകും. 8 മെഗാപിക്സലാണ് ഫോണിനുള്ളത്. ഇതിന്‍റെ അക്വ മോഡ് വെള്ളത്തിനടിയിലെ വീഡിയോ ഫോട്ടോ ഷൂട്ടിന് കൂടുതല്‍ മിഴിവ് നല്‍കുമെന്നാണ് സാംസങ് പറയുന്നത്. ക്യാമറയ്ക്ക് വേണ്ടി എല്‍ഇഡി ഫ്ലാഷും സാംസങ് ക്യാമറയില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍ ക്യാമറ 2 മെഗാ പിക്സലാണ്. എന്നാല്‍ ഇതില്‍ എച്ഡി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാണ്.

സാംസങ് ഗാലക്സി S4 ആക്റ്റീവിന് 1920×1080പിക്സലോട് കൂടിയ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പെയാണുള്ളത്. ഗ്ലോവ് ടച്ച്‌ (Glove Touch) ഫോണില്‍ സാധ്യമാണ്, അതായത് ഗ്ലോവ് കയ്യില്‍ ധരിച്ചും ഫോണിലെ ടച്ച്‌ സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2 ഒപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.9GHz കോര്‍ഡ് കോര്‍ പ്രോസസ്സറുണ്ട്. 2ജിബി റാമും 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുണ്ട്. മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയര്‍ത്താനാവും.

ഈ ഫോണിന് ജീവന്‍ പകരുന്നത് 2,600mAh റിമൂവബള്‍ ബാറ്ററിയാണ്. കണക്റ്റിവിറ്റിക്ക് 2ജി, 3ജി, 4ജി, വൈഫൈ, ബ്ളൂടൂത്ത് 4.0, എന്‍ഫ്സി, മൈക്രോ യുഎസിബി 2.0, ഇന്‍ഫ്രാറെഡ് എന്നിവ ഫോണിലുണ്ട്.

അമേരിക്കയിലും, യൂറോപ്പിലെയും വിപണികളില്‍ ഈ ഫോണ്‍ ഉടന്‍ ലഭ്യമാകും. ലോകത്തെ മറ്റ് വിപണികളില്‍ ഈ ഫോണ്‍ എന്ന് വരും എന്ന്‍ സാംസങ് വ്യക്തമാക്കിയിട്ടില്ല. ഗ്രേ, ബ്ലൂ, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലക്സി S4 ആക്റ്റീവ് ലഭ്യമാകും.

Leave a Reply