കൗമാരപ്രായക്കാര്‍ അച്ഛനമ്മമാരെ ഭയന്ന് ഫെയ്സ്ബുക്കില്‍ നിന്നും ട്വിറ്റെറിലേക്ക് കുടിയേറുന്നു എന്ന് റിപ്പോര്‍ട്ട്

Posted on Jun, 01 2013,ByArun

Teens dump Facebook, flock to parent-free Twitter

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ ഫെയ്സ്ബുക്കില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റെര്‍ (Pew Research Center) കൗമാരപ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനം റിപ്പോര്‍ട്ട് പ്രകാരം കൗമാരപ്രായക്കാര്‍ ഫെയ്സ്ബുക്കില്‍ ട്വിറ്റെറിലേക്ക് കുടിയേറുന്നു. ഇവരില്‍ മിക്കപേരുടെയും മാതാപിതാക്കള്‍ ഫെയ്സ്ബുക്കില്‍ ഉണ്ട് അതാണ് പ്യു റിസര്‍ച്ച് സെന്റെര്‍ ഈ ഒരു കൊഴിഞ്ഞുപോക്കുനുള്ള കാരണമായി കാണുന്നത്.

ട്വിറ്റെറിന് പുറമേ ഇന്‍സ്ടഗ്രാം എന്ന സോഷ്യല്‍ മീഡിയ വെബ്സൈറ്റ്ലേക്കും കൗമാരക്കാര്‍ മാറുന്നുണ്ട്. ഫെയ്സ്ബുക്കില്‍ അച്ഛനമ്മമാര്‍ അവരുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളതുകാരണം അവര്‍ക്ക് വേണ്ട രീതിയില്‍ ആക്റ്റീവ് ആകാന്‍ കഴിയുന്നില്ല. കാരണം അതെല്ലാം അച്ഛനമ്മമാരും കാണും. അതുകൊണ്ടാണ് മാതാപിതാക്കള്‍ ഇല്ലാത്ത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റുകളിലേക്ക് അവര്‍ ചേക്കേറുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക