Monthly Archives: June 2013

ആരുമറിയാതെ ഗൂഗിള്‍ പ്ലസ്സിന്റെ രണ്ടാം വാര്‍ഷികം കടന്നുപോയി

Posted on Jun, 29 2013,ByArun

രണ്ട് വര്‍ഷം മുന്‍പ് ജൂണ്‍ 28 വെള്ളിയാഴ്ചയാണ് ഗൂഗിള്‍ അവരുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോഷ്യല്‍ മീഡിയ സേവനമായ ഗൂഗിള്‍ പ്ലസ്സിന് തുടങ്ങിയത്. ഫെയ്സ്ബുക്കിനും ട്വിറ്റെറിനും ഒരു ഭീഷണി ആകുന്ന രീതിയില്‍ വളരാന്‍ ഇതുവരെ ഗൂഗിള്‍ പ്ലസ്സിന് കഴിഞ്ഞിട്ടില്ല. പുതിയ പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത് അവരുടെ മുന്നില്‍ പിടിച്ച് നിലക്കാന്‍ ഗൂഗിള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിലവില്‍ ഗൂഗിള്‍ പ്ലസ്സിന് 500 ദശലക്ഷം അംഗങ്ങള്‍ ഉണ്ടെന്നും, അതില്‍ 300 ദശലക്ഷം അംഗങ്ങള്‍ വളരെ ആക്റ്റീവ് ആയി ഈ സേവനം ഉപയോഗിക്കുന്നു […]

ഗൂഗിളിന്റെ സ്വന്തം വീഡിയോ ഗെയിം കണ്‍സോളും, സ്മാര്‍ട്ട്‌വാച്ചും ഉടന്‍ വരും എന്ന് റിപ്പോര്‍ട്ട്‌

Posted on Jun, 28 2013,ByArun

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഗെയിം കണ്‍സോളും, സ്മാര്‍ട്ട്‌വാച്ചും നിര്‍മ്മിക്കുന്നു എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അധികം വൈകാതെ ഇവ രണ്ടും വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്‌. ഗൂഗിളിന്റെ മ്യൂസിക്‌ സ്ട്രീമിംഗ് ഉപകരണമായ നെക്സസ് ക്യൂ വിന്റെ ഒരു പരിഷ്കരിച്ച പതിപ്പും ഉടന്‍ വിപണിയില്‍ വരും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചെങ്കിലും ഈ ഉപകരണം വിപണിയില്‍ ഇറക്കിയിരുന്നില്ല. ഗൂഗിളിന്റെ ഈ ആന്‍ഡ്രോയ്ഡ് അടിസ്ഥാനമായ ഗെയിമിങ്ങ് കണ്‍സോള്‍ മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സിനും സോണിയുടെ പ്ലേസ്റ്റേഷനും ഭാവിയില്‍ […]

ജപ്പാനെ മറികടന്ന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യ

Posted on Jun, 28 2013,ByArun

സ്ട്രാറ്റജി അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറിയിരിക്കുന്നു. ഈ ലിസ്റ്റില്‍ അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും ആണ് ഉള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 2013ന്റെ ആദ്യ പാദത്തിലാണ് ജപ്പാനെ മറികടന്ന് മൂന്നാമത് എത്തിയത്. സാംസങ്ങ്, മൈക്രോമാക്സ്, ആപ്പിള്‍ മുതലായ കമ്പനികളാണ് ഇന്ത്യയില്‍ കൂടതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചത്. പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും, മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ […]

സോണി എക്സപീരിയ Z അള്‍ട്ര; 6.3 ഇഞ്ച്‌ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍

Posted on Jun, 26 2013,ByArun

6.3 ഇഞ്ച്‌ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും വലുതുമായ ഫുള്‍എച്ഡി സ്മാര്‍ട്ഫോണ്‍ ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ സോണി അവതരിപ്പിച്ചു. സാംസങ്ങ് ഗാലക്സി മെഗാ, ഹുവായി അസെന്റ് മേറ്റ്‌ തുടങ്ങിയവയെ പോലെ ഫാബെല്റ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണ്‍ ആണിത്. വെള്ളംകടക്കാത്ത ഒരു ഫോണ്‍ ആണിത്. 1920×1080 പിക്സല്‍ റസല്യൂഷനുള്ള ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് സോണിയുടെ ഈ ഫാബ്ലറ്റിനുള്ളത്. സോണിയുടെ പുതിയ ട്രിലുമിനസ് ഡിസ്പ്ലേ ടെക്നോളജിയാണ് ഈ ഫോണില്‍ ഉള്ളത്. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ […]

സോണി സ്മാര്‍ട്ട്‌വാച്ച് 2 ; ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ സോണിയുടെ പുതിയ സ്മാര്‍ട്ട്‌വാച്ച്

Posted on Jun, 26 2013,ByArun

സോണി അവരുടെ സ്മാര്‍ട്ട്‌ വാച്ചിന്റെ പുതിയ പതിപ്പായ സ്മാര്‍ട്ട്‌വാച്ച് 2 ഷാങ്ഹായില്‍ വെച്ച് നടന്ന മൊബൈല്‍ ഏഷ്യ എക്സ്പോയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പിലാണ്‌ ഈ വാച്ച് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണിനെ മാത്രമേ ഈ വാച്ച് സപ്പോര്‍ട്ട് ചെയ്യൂ. ആന്‍ഡ്രോയ്ഡ് ഫോണിന്റെ രണ്ടാമത്തെ സ്ക്രീന്‍ ആയി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആണ് ഈ വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത്. വെള്ളംകടക്കാത്ത വാച്ചാണിത്. കണക്ടിവിറ്റിക്ക് വേണ്ടി നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍, ബ്ലൂടൂത്ത് എന്നിവയെല്ലാം വാച്ചിലുണ്ട്. 1.6 ഇഞ്ച്‌ […]

ഫെയ്സ്ബുക്ക് ഫ്ലിപ്പ്ബോര്‍ഡിന് സമാനമായ മൊബൈല്‍ ന്യൂസ്‌ റീഡര്‍ അപ്ലിക്കേഷന്റെ പണിപുരയില്‍

Posted on Jun, 25 2013,ByArun

ന്യൂസ്‌ അഗ്ഗ്രിഗേറ്റര്‍ മൊബൈല്‍ അപ്ലിക്കേഷനായ ഫ്ലിപ്പ്ബോര്‍ഡിനോട്‌ ഏറെക്കുറെ സാമ്യതയുള്ള ഒരു മൊബൈല്‍ ന്യൂസ്‌ റീഡര്‍ അപ്ലിക്കേഷന്‍ ഫേസ്ബുക്ക് നിര്‍മ്മിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഫെയ്സ്ബുക്ക് അംഗങ്ങളും മറ്റ് വാര്‍ത്താ ഏജന്‍സികളും പങ്കുവെയ്ക്കുന്ന വാര്‍ത്താ ഫീഡുകള്‍ മൊബൈല്‍ സഹൃദയമായ ഒരു പുതിയ യൂസര്‍ ഇന്റര്‍ഫേസില്‍ കാണിക്കുന്ന ഒരു ആപ്പ് ആണിത്. ഫെയ്സ്ബുക്ക് എന്ന് ഈ അപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നോ, ഇതിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉണ്ടാകുമെന്നോ എന്നതിനെ കുറിച്ചൊന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഫ്ലിപ്പ്ബോര്‍ഡ്‌, പള്‍സ് (Pulse), ഗൂഗിള്‍ […]

ആപ്പിള്‍ ഐപാഡിനെ കളിയാക്കി മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം

Posted on Jun, 23 2013,ByArun

ഐപാഡിന്റെ കുറവുകളെ കണക്കിന് കളിയാക്കികൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8ന്റെ പുതിയ പരസ്യം പുറത്തിരക്കിയിരിക്കുന്നു. ഇതില്‍ ഐപാഡിനെയും വിന്‍ഡോസ്‌ 8ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെല്‍ എക്സ്പിഎസ് 10 ടാബ്ലെറ്റിനെയും താരതമ്യം ചെയ്യുകയാണ്. ഐപാഡില്‍ ഇല്ലാത്തതും ഡെല്‍ ടാബ്ലെറ്റില്‍ ഉള്ളതുമായ സവിശേഷതകള്‍ എടുത്തു പറഞ്ഞാണ് ഐപാഡിനെ കളിയാക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ആപ്പിള്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സിനെ കുറിച്ചുള്ള സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

Posted on Jun, 22 2013,ByArun

വിപ്ലവകരമായ രീതിയില്‍ ലോകമൊട്ടാകെയുള്ള കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് വിപണികളെ തങ്ങളുടെ ഉത്‌പന്നങ്ങളിലൂടെ മാറ്റിമറിച്ച ആപ്പിള്‍ കമ്പനിയുടെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്‌സിന്റെ കഥ പറയുന്ന ഹോളിവുഡ് സിനിമ ‘ജോബ്സ്’ (Jobs)ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്റ്റെവ്‌ ജോബ്സ് ആയി പ്രമുഖ ഹോളിവുഡ് നടന്‍ ആഷ്‌ടണ്‍ കച്ചര്‍ (Ashton Kutcher ) വേഷമിടുന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റില്‍ ആണ് റിലീസ്‌ ചെയ്യുക. 1971 മുതല്‍ 2000 വരെയുള്ള സ്റ്റീവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള […]

ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മൊബൈല്‍ ആപ്പ് ഉടന്‍ വരും എന്ന് പ്രസാര്‍ഭാരതി

Posted on Jun, 22 2013,ByArun

കാലത്തിനനുസരിച്ച് കോലം കെട്ടുക എന്ന് പറഞ്ഞ പോലെ മാറുന്ന സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊത്ത് മാറാന്‍ രാജ്യത്തെ ഏറ്റവും ആദ്യത്തെ ബ്രോഡ്കാസ്റ്റിങ്ങ് ശൃംഖലയും തയ്യാറെടുക്കുന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മൊബൈല്‍ ടാബ്ലെറ്റ് ആപ്പ് ഉടന്‍ വരും എന്ന് പ്രസാര്‍ഭാരതി അറിയിച്ചിരിക്കുന്നു. വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ഒരു അപ്ലിക്കേഷന്‍ ആയിരിക്കും ഇത്, കൂടാതെ ചെറിയ വരിസംഖ്യ നല്‍കി പ്രസാര്‍ഭാരതിയുടെ ശേഖരത്തിലുള്ള പല പഴയ വീഡിയോകള്‍ ഇതു വഴി കാണാം. യൂട്യൂബ്, ട്വിറ്റെര്‍ എന്നീ സോഷ്യല്‍ മീഡിയകളില്‍ ദൂര്‍ദര്‍ശനും, ആകാശവാണിയും […]

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; നോക്കിയ വില്‍പനയ്ക്കെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു

Posted on Jun, 22 2013,ByArun

ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ മുടിചൂടാമന്നന്‍ ആയിരുന്ന ഫിന്നിഷ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനിയായ നോക്കിയയെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. കടംകയറിയ നോക്കിയ വില്‍പ്പനക്ക് തയ്യാറെടുക്കുന്നതായ അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നോക്കിയ സ്വന്തമാക്കാന്‍ മൂന്ന് വമ്പന്‍മാര്‍ രംഗത്തുള്ളതായാണ് വാര്‍ത്ത. ചൈനീസ് കമ്പനി ഹുവായ് അടക്കമുള്ളവര്‍ നോക്കിയയ്ക്കായി രംഗത്തുണ്ട്. മൊബൈലെന്നാല്‍ നോക്കിയ എന്ന് പറഞ്ഞിരുന്ന ഒരു കാലം നോക്കിയക്ക് ഉണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും, ഐഫോണിന്റെയും വിപണിയിലേക്കുള്ള കടന്നുകയറ്റത്തില്‍ നോക്കിയയുടെ പതനം ആരംഭിച്ചു. മാറുന്ന മൊബൈല്‍ ടെക്നോളജിക്കനുസരിച്ച് പുരോഗമിക്കാന്‍ കഴിയാഞ്ഞതാണ് […]