ജിമെയില്‍ , ഗൂഗിള്‍ ഡ്രൈവ്‌ , ഗൂഗിള്‍ പ്ലസ്‌ എന്നിവയിലെ സൗജന്യ സ്റ്റോറേജ് കൂട്ടിച്ചേര്‍ത്ത് 15 ജി.ബി. ആക്കിയിരിക്കുന്നു

15 GB shared storage free

ജിമെയിലിലെ സ്റ്റോറേജ് പരിതി 10 ജി.ബിയും, ഗൂഗിള്‍ ഡ്രൈവ് ഗൂഗിള്‍ പ്ലസ്‌ എന്നിവയിലെ സ്റ്റോറേജ് പരിതി 5 ജി.ബിയും ആണ്. ഗൂഗിള്‍ ഇതിനു പകരം ഈ മൂന്ന് സേവനങ്ങള്‍ക്കും കൂടി മൊത്തത്തില്‍ ഉള്ള പരിതി 15 ജി.ബി. ആയി മാറ്റിയിരിക്കുന്നു. ഈ ആഴ്ച്ച നടക്കാനിരിക്കുന്ന ഗൂഗിള്‍ ഐ/ഒ (google I/O) കോണ്‍ഫെറന്‍സിന് മുന്‍പായാണ് ഇങ്ങനെ ഒരു തീരുമാനം വന്നിരിക്കുന്നത്.

ഈ പുതിയ സ്റ്റോറേജ് സംവിധാനം പ്രകാരം എത്ര സ്റ്റോര്‍ ചെയ്യണം, എവിടെ സ്റ്റോര്‍ ചെയ്യണം എന്നതിനെക്കുറിച്ച് ഇനി പേടിക്കേണ്ടതില്ല എന്ന് ഗൂഗിള്‍ അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നു. ഗൂഗിള്‍ ആപ്സ് ബിസിനസ്‌ എഡിഷന്‍ ഉപയോഗിക്കുന്നവരുടെ സ്റ്റോറേജ് 25 ജി.ബിയില്‍ നിന്നും 30 ജി.ബി ആയി ഉയര്‍ത്തിയിട്ടുണ്ട്.

ജിമെയിലില്‍ അധികം സ്റ്റോറേജ് സ്പേസ് വേണ്ടാത്തവര്‍ക്ക് ഈ പുതിയ തീരുമാനപ്രകാരം ആ സ്പേസ് കൂടെ ഗൂഗിള്‍ ഡ്രൈവില്‍ ഉപയോഗിക്കാം. അതേപോലെ ഗൂഗിള്‍ ഡ്രൈവില്‍ അധികം സ്റ്റോറേജ് സ്പേസ് വേണ്ടാത്തവര്‍ക്ക് ബാക്കി വരുന്ന സ്പേസ് ജിമെയിലില്‍ ഉപയോഗിക്കാം. നിങ്ങള്‍ എത്ര സ്പേസ് ഉപയോഗിച്ചു, ഇനി എത്ര ബാക്കിയുണ്ട് എന്നിവ അറിയാന്‍ ഈ ലിങ്ക് സന്ദര്ശിക്കു. ഓരോ ഗൂഗിള്‍ സേവനത്തിലും നിങ്ങള്‍ എത്ര സ്പേസ് ഉപയോഗിച്ചു എന്നുള്ളത് ഒരു പൈ ഗ്രഫ് വഴി ഈ പേജില്‍ കാണിക്കുന്നതാണ്. വരും ദിവസങ്ങളില്‍ ഈ സംവിധാനം എല്ലാ യൂസെര്‍സിനും ലഭ്യമാകും എന്ന് ഗൂഗിള്‍ പറയുന്നു. ഇതില്‍ കൂടുതല്‍ സ്റ്റോറേജ് സ്പേസ് ആവശ്യം ആണെന്ന് തോന്നുകയാണെങ്കില്‍ കൂടുതല്‍ സ്പേസ് വാങ്ങുന്നതിനുള്ള സൗകര്യവും ഗൂഗിള്‍ നല്‍കുന്നു.

Google Merges Free Drive, Gmail Storage to 15GB

ഡ്രോപ്പ്ബോക്സ്‌, മൈക്രോസോഫ്റ്റ് സ്കൈഡ്രൈവ്, ആപ്പിള്‍ ഐ ക്ലൌഡ്, ആമസോണ്‍ ക്ലൌഡ് സ്റ്റോറേജ് ഇവരാരും ഇത്രയും അധികം സൗജന്യ സ്റ്റോറേജ് സ്പേസ് നല്‍കുന്നില്ല എന്ന്‍ കൂടി ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.

Leave a Reply