സോണി എക്സ്പീരിയ ZR – വെള്ളത്തിനടിയില്‍ എച്ച് ഡി വീഡിയോ ഷൂട്ട്‌ ചെയ്യാവുന്ന 13 മെഗാ പിക്സെല്‍ വാട്ടര്‍ പ്രൂഫ്‌ ഫോണ്‍

Sony introduces Xperia ZR with 13 megapixel HD underwater filming

സോണി മൊബൈല്‍ കമ്മ്യുണിക്കേഷന്‍ എക്സ്പീരിയ നിരയില്‍പെട്ട പുതിയ ഫോണ്‍ ആയ സോണി എക്സ്പീരിയ ZR പുറത്തിറക്കിയിരിക്കുന്നു. ഇതൊരു വാട്ടര്‍ പ്രൂഫ്‌ ഫോണ്‍ ആണ്. 13 മെഗാ പിക്സെല്‍ ക്യാമറ ഉള്ള ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഫോട്ടോയും, ഫുള്‍ എച്ച്.ഡി. വീഡിയോയും ഷൂട്ട്‌ ചെയ്യാനാകും.

സോണിയുടെ കസ്റ്റം യൂസര്‍ ഇന്റെര്ഫേസ് ഉള്ള ആന്‍ഡ്രോയ്ട് 4.1 ജെല്ലി ബീന്‍ ഒ.എസ്സ് ആണു ഫോണിലുള്ളത്. 1.4 GHz ക്വാഡ് കോര്‍ പ്രോസ്സസര്‍ ഉള്ള ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറി 8 ജി.ബി ആണു. മെമ്മറി 32 ജി.ബി. വരെ കൂട്ടാവുന്നതാണ്. 4.6 ഇഞ്ച്‌ എച്ച്.ഡി. ഡിസ്പ്ലേ ആണു ഫോണില്‍ ഉള്ളത്. ഈ ഫോണിന്റെ റാം 2 ജി.ബി. ആണ്. 2,300mAh ബാറ്റെരി ഫോണിനു കരുത്തേകുന്നു. എല്‍ ഇ ഡി ഫ്ലാഷ് ഉള്ള 13 മെഗാ പിക്സെല്‍ ക്യാമറ ആണു ഫോണില്‍ ഉള്ളത്.

Sony introduces Xperia ZR waterproof phone

വെള്ളത്തിനടിയില്‍ കുഴപ്പമൊന്നും ഇല്ലാതെ 30 മിനിറ്റ് വരെ മുക്കി വെക്കാവുന്നതാണ്. വാട്ടര്‍ പ്രൂഫ്‌ പ്രത്യേകതയും, ഡെഡിക്കേറ്റഡ്‌ ക്യാമറ കീയും സമന്വയിപ്പിച്ച് വെള്ളത്തിനടിയില്‍ എച്ച്.ഡി. വീഡിയോ ഷൂട്ട്‌ ചെയ്യാനും ഫോട്ടോ എടുക്കാനും കഴിയും. ഗ്ലെയര്‍ കുറയ്ക്കുന്ന ബ്രാവിയ ടെക്നോളജി ഉള്ള ഒ.എല്‍ .ഇ.ഡി സ്ക്രീനും ഫോണില്‍ ഉണ്ട്.

ഫോണിന്റെ വില സോണി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ കൊല്ലത്തിന്റെ പകുതി മുതല്‍ എക്സ്പീരിയ ZR ലോക വിപണികളില്‍ ലഭ്യമാകും.

Leave a Reply