ഒപ്പേറ മിനി ബ്രൌസര്‍, 7 ഇന്ത്യന്‍ കബനികള്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഡിവൈസുകളില്‍ പ്രീഇന്‍സ്റ്റോള്‍ഡ്‌ ആയി വരും

Posted on May, 08 2013,ByArun

Opera Mini browser to come preloaded on handsets made by seven Indian manufacturers

മൊബൈല്‍ ഡിവൈസുകള്‍ നിര്‍മ്മിക്കുന്ന 7 ഇന്ത്യന്‍ കബനികളുമായി ഒപ്പേറ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതുപ്രകാരം ഇവര്‍ ഇനി വിപണിയില്‍ ഇറക്കാന്‍ പോകുന്ന ഫോണുകള്‍ , ഫാബ്ലെറ്റ്‌, ടാബ്ലെറ്റ് തുടങ്ങിയ മൊബൈല്‍ ഡിവൈസുകളില്‍ ഒപ്പേറ മിനി ബ്രൌസര്‍ പ്രീലോഡഡ്‌ ആയിരിക്കും. സെല്‍കോണ്‍ , കാര്‍ബണ്‍ , ലാവ, ഇന്റെക്സ്, എച്ച്സിഎല്‍ , സെന്‍ ,ഫ്ലൈ എന്നീ 7 കബനികളുമായി ആണ് കരാര്‍.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തെക്കാള്‍ വളരെ വേഗത്തില്‍ ആണു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യം ആണു ഇങ്ങനെ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് പ്രേരണയായത് എന്ന് ഒപ്പേറ സി.ഇ.ഒ. ലാര്‍സ് ബോയില്‍സെന്‍ (Lars Boilesen) പറഞ്ഞു.

ഒപ്പേറ ബ്രൌസര്‍ വെബ്ബ് പേജിന്റെ യഥാര്‍ത്ഥ സൈസിന്‍റെ 10 ശതമാനം വരെ കംപ്രസ്സ് ചെയ്താണ് കാണിക്കുന്നത്. ലോകത്തിലെ ആകെയുള്ള ഒപ്പേറ ബ്രൌസര്‍ ഉപഭോക്താക്കളില്‍ 19 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക