മൈക്രോസോഫ്റ്റ് ഈ വര്‍ഷം തന്നെ വിന്‍ഡോസ്‌ 8ന്റെ അപ്ഡേറ്റ് പുറത്തിറക്കും

Microsoft to unveil an update to Windows 8 later this year

മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് ശേഷം വിന്‍ഡോസ്‌ 8ന്റെ അപ്ഡേറ്റ് ഈ വര്‍ഷം തന്നെ പുറത്തിറക്കും എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ‘വിന്‍ഡോസ്‌ ബ്ലൂ ‘ എന്നാണ് ഈ അപ്ഡേറ്റിന്റെ കോഡ് നെയിം. ഈ അപ്ഡേറ്റ് വിന്‍ഡോസ്‌ 8നെ ചെറിയ സ്ക്രീനോട്‌ കൂടിയ ടാബ്ലെറ്റുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാക്കും, കൂടാതെ ബാറ്റെരി ലൈഫ്, പെര്‍ഫോര്‍മന്‍സ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും.

മൈക്രോസോഫ്റ്റിലെ ടാമി റെല്ലെര്‍ അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഇങ്ങനെ പറയുന്നു, ഈ പുതിയ വിന്‍ഡോസ്‌ അപ്ഡേറ്റ് അടുത്ത തലമുറ ടാബ്ലെറ്റുകളും, പിസിയും നിര്‍മ്മിക്കാന്‍ സഹായകമാകും എന്ന്. വളരെ വേഗത്തില്‍ വളരുന്ന ടാബ്ലെറ്റ് പിസി വിഭാഗത്തില്‍ ആപ്പിളിനോടും സംസങ്ങിനോടും മത്സരിക്കാന്‍ ഈ പുതിയ അപ്ഡേറ്റ് മൈക്രോസോഫ്റ്റിനു കരുത്ത് പകരും.

വിപണിയില്‍ ഇറക്കിയതിനു ശേഷം ഇതുവരെ വിന്‍ഡോസ്‌ 8ന്റെ 100 ദശലക്ഷം ലൈസന്‍സ് വില്‍ക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞു.

Leave a Reply