ഐഫോണിനെ കളിയാക്കി സാംസങ്ങ് ഗാലക്സി S4ന്റെ പരസ്യം

Samsung Galaxy S4's new ad subtly pokes fun at Apple loyalists

ഗാലക്സി S4നു വേണ്ടി സാംസങ്ങ് പുതിയ ഒരു പരസ്യം പുറത്തിറക്കിയിരിക്കുന്നു. ഫോണിന്റെ സവിശേഷതകളായ എയര്‍ ഗെസ്റ്റര്‍ , ക്യാമറ ക്വാളിറ്റി, നിയര്‍ ഫീല്‍ഡ് കമ്മ്യൂനികേഷന്‍ തുടങ്ങിയവയെ കുറിച്ചാണ് ഈ പരസ്യത്തില്‍ എടുത്തു കാണിക്കുന്നത്. മാത്രമല്ല ഐഫോണിനെ കണക്കിന് കളിയാക്കാനും സാംസങ്ങ് മറന്നിട്ടില്ല.

ഒരു ഹൈ സ്കൂള്‍ പൂള്‍ പാര്‍ട്ടിയാണ് പരസ്യത്തിന്റെ പശ്ചാത്തലം. അവിടെ മാതാപിതാക്കള്‍ അവരുടെ മക്കളുടെ പുതിയ ഗാലക്സി S4ന്റെ സവിശേഷതകള്‍ കണ്ടു ആശ്ചര്യപെട്ടു നില്‍ക്കുന്നു. കുട്ടികള്‍ എയര്‍ ഗെസ്റ്റര്‍ വഴി തങ്ങളുടെ ഫോണില്‍ വരുന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയും മെസ്സേജ് വായിക്കുകയും ചെയ്യുന്നു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍ വഴി ചിത്രങ്ങള്‍ കൈമാറുന്നു. ഐഫോണ്‍ യൂസേര്സിനു ഇതു കണ്ടു നില്ക്കാന്‍ മാത്രേ കഴിയുന്നുള്ളൂ. ഒരു ഐഫോണ്‍ യൂസര്‍ ഇങ്ങനെ പറയുകയും ചെയ്തു “ചില സ്മാര്‍ട്ട്‌ ഫോണുകള്‍ മറ്റു ചില സ്മാര്‍ട്ട്‌ ഫോണുകളെക്കാള്‍ സ്മാര്‍ട്ട്‌ ആണു (So some smartphones are smarter than other smartphones?) “. ഇതുകൊണ്ട് സാംസങ്ങ് അര്‍ത്ഥമാക്കിയിരിക്കുന്നത് സാംസങ്ങ് ഫോണുകള്‍ ഐഫോണിനെക്കാള്‍ നല്ലതാണു എന്നാണ്.

അങ്ങനെ സാംസങ്ങും ആപ്പിളും തമ്മിലുള്ള യുദ്ധം തുടരുന്നു. ഇതിനെതിരെ ആപ്പിള്‍ എന്തു അസ്ത്രം ആണു തൊടുത്തു വിടുന്നത് എന്ന് കാത്തിരുന്ന് കാണാം.

വീഡിയോ കാണൂ

Leave a Reply