ഫേസ്ബുക്കിന് അടിമപെട്ടവര്‍ മനോരോഗികളായി മാറാന്‍ സാധ്യതയേറെ എന്ന് റിപ്പോര്‍ട്ട്

Facebook could make you mentally ill

ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളും, അതില്‍ ഉള്ള സംവാദങ്ങളും, ചാറ്റിലൂടെ കൈമാറുന്ന വിവരങ്ങളും നല്ലൊരു പങ്ക് ഉപയോക്താക്കളെ മനോരോഗികള്‍ ആക്കി മാറ്റുന്നു. ഗ്രൂപ്പ് മെമ്പര്‍മാരായ യുവതീ യുവാക്കള്‍ ആണ് ഏറിയപങ്കും, ചാറ്റിലും മറ്റും സൂചിപ്പിക്കുന്ന വിവരങ്ങള്‍ തങ്ങളെക്കുറിച്ചാണ് എന്നും, മെസ്സേജുകള്‍ വഴി തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ തമ്മില്‍ സംസാരിക്കാറുണ്ട് എന്നും മറ്റും മനോവിചാരങ്ങള്‍ നെയ്തുകൂട്ടി മാനസിക സമ്മര്‍ദ്ദത്തിലായി, ടെന്‍ഷന്‍, ഉറക്കമില്ലായ്മ, വിഷാദരോഗം, ഡെല്യൂഷന്‍ (മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരായി പദ്ധതികള്‍ തയ്യാറാക്കുന്നു എന്ന വിചാരം) ഹാലൂസിനേഷന്‍ (സംസാരം കേള്‍ക്കുക, വിചിത്രമായ മെസ്സജുകള്‍ കിട്ടുക) തുടങ്ങിയ കടുത്ത മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്നത്.

ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഉറി നിറ്റ്‌സാന്‍ നടത്തിയ പഠനത്തില്‍ കടുത്ത മാനസിക രോഗമായി ചികില്‌സിക്കേണ്ടി വന്ന വിദ്യാര്‍ഥികളില്‍ നല്ല പങ്കിനും ഫേസ്ബുക്ക് ഗ്രൂപ്പ് ചാറ്റുകളില്‍ ഉള്ള സംസാരം മൂലം ഉണ്ടായ ഡെല്യൂഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സ്‌ക്രീനിനു പുറകില്‍ തന്നെ വാച്ച് ചെയ്യുന്ന ‘ ഒരാളേ ‘ പ്പറ്റിയുള്ള പേടിയായിരുന്നു എല്ലാവര്‍ക്കും തന്നെ. ഈ ആളെപ്പറ്റി മറ്റുള്ളവര്‍ക്ക് മെസ്സേജുകള്‍ അയച്ചും മറ്റും തുടങ്ങുന്ന രോഗം ഉറക്കക്കുറവും മറ്റും ചേര്‍ന്ന് കടുത്ത മാനസിക രോഗമായി മാറുന്നു. രോഗാവസ്ഥയുടെ ആദ്യകാലത്ത് പല ഓണ്‍ലൈന്‍ സുഹൃത്തുക്കളും രോഗി പറയുന്ന കാര്യങ്ങള്‍ സത്യം എന്ന് വിചാരിച്ചു പ്രോത്സാഹിപ്പികുന്നതും രോഗം മൂര്ച്ചിക്കാന്‍ കാരണമാകുന്നു . ആദ്യം പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു ചികിത്സക്ക് എത്തിയവരില്‍ രോഗം പൂര്‍ണമായി ഭേദപ്പെട്ടപ്പോള്‍ കുടുംബത്തില്‍ മാനസികാസ്വാസ്ഥ്യം, ഒറ്റപ്പെട്ട ജീവിതം, ലഹരി ഉപയോഗം തുടങ്ങിയവ ഉള്ളവരില്‍ ദീര്‍ഘകാലരോഗം കണ്ടുവരുന്നു.

Leave a Reply