യുട്യൂബ് വരിസംഖ്യ വാങ്ങിയുള്ള സേവനം ഉടന്‍ ആരംഭിക്കും എന്ന് റിപ്പോര്‍ട്ട്‌

Posted on May, 07 2013,ByArun

ഗൂഗിളിന്റെ ജനപ്രീതിയാര്‍ജിച്ച വീഡിയോപങ്കുവെക്കല്‍ വെബ്സൈറ്റ് ആയ യുട്യൂബ് തെരെഞ്ഞെടുക്കപെട്ട ചാനലുകള്‍ക്ക് വരിസംഖ്യ വാങ്ങിയുള്ള സേവനം ഉടന്‍ ആരംഭിക്കും എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്ട്ട് ചെയ്തു. മാസം ഏകദേശം 100 രൂപ ആയിരിക്കും ഈ ചാനലുകളുടെ വരിസംഖ്യ. ആദ്യം ഇത് കുറഞ്ഞത് അമ്പത് ചാനലുകള്‍ക്ക് എങ്കിലും ബാധകം ആവും എന്ന് പറയപ്പെടുന്നു. ഇങ്ങനെയുള്ള ഒരു സേവനത്തെ കുറിച്ച് ഉള്ള റിപ്പോര്‍ട്ട് ഈ കഴിഞ്ഞ ജനുവരിയില്‍ ആണു ആദ്യം പുറത്തു വന്നത്.

YouTube Close to Launching Paid Channel Subscriptions

YouTube Close to Launching Paid Channel Subscriptions

കാശ് കൊടുക്കുന്ന കസ്റ്റമെര്‍സിനു വളരെ എക്‌സ്‌ക്ലൂസിവ് ആയ വീഡിയോകള്‍, ടി. വി ഷോകള്‍ തുടങ്ങിയവ കാണുവാന്‍ കഴിയും. ഇവര്‍ക്ക് പരസ്യങ്ങള്‍ ഒഴിവാക്കുന്നതാണ്. ടെലിവിഷന്‍ കമ്പനികളുമായി അങ്ങിനെ ഗൂഗിള്‍ ഒരു യുദ്ധത്തിന് ഒരുങ്ങുകയാണ്. ഗൂഗിളിന്റെ വരുമാനം കൂട്ടുവാനുള്ള ഈ നടപടിയെ ആളുകള്‍ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. യുട്യൂബിന്റെ പോപ്പുലാരിറ്റി ഇതുകൊണ്ട് കുറയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക