സത്യജിത്ത് റേക്ക് ആദരവ്‌ നല്‍കി ഗൂഗിള്‍ ഡൂഡില്‍

Posted on May, 01 2013,ByArun

Google Doodle honours Satyajit Ray on his 92nd Birthday

സത്യജിത്ത് റേയുടെ 92ആമത് ജന്മദിനമായ ഇന്ന് അദ്ദേഹം സിനിമക്കും, സാഹിത്യ ലോകത്തിനും നല്‍കിയ സംഭാവനയെ ആദരിച്ചുകൊണ്ട്‌ ഗൂഗിള്‍ ഇന്ത്യയുടെ ഇന്നത്തെ ഡൂഡില്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സിനിമയായ പതേര്‍ പാഞ്ജാലിയെ കുറിച്ചുള്ളതാണ്. ഈ സിനിമയിലെ കഥാപാത്രങ്ങളായ അപ്പുവും ദുര്‍ഗയും ഒരു വയലിലൂടെ ഓടുന്ന ഒരു രംഗം ആണു ഗൂഗിള്‍ ഡൂഡില്‍ വഴി ഗൂഗിള്‍ പുനരാവിഷ്കരിച്ചിരിക്കുനത്.

സത്യജിത്ത് റേയുടെ സിനിമയില്‍ നിന്നു പകര്‍ത്തിയ ഈ ഡൂഡില്‍ , റേക്ക് വേണ്ടി തങ്ങളുടെ വക ഒരു എളിയ ഉപഹാരമാണെന്നാണ് ഗൂഗിള്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് തലവന്‍ സന്ദീപ്‌ മേനോന്‍ പറഞ്ഞത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക