Monthly Archives: May 2013

നിയര്‍ബൈ (Nearby) എന്ന പുതിയ സേവനവുമായി വിക്കിപീഡിയ

Posted on May, 31 2013,ByArun

200ഇല്‍ അധികം ഭാഷകളിലായി 10 ദശലക്ഷത്തില്‍ കൂടുതല്‍ ലേഖനങ്ങള്‍ നമുക്ക് തികച്ചും സൗജന്യമായി വായിക്കാനും, ഉപയോഗിക്കാനും അവസരം ഒരുക്കന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ നിയര്‍ബൈ (Nearby) എന്ന പേരില്‍ ഒരു പുതിയ സേവനം പുറത്തിറക്കിയിരിക്കുന്നു. നമ്മുടെ ഇപ്പോളുള്ള സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഈ പുതിയ സേവനം വഴി വിക്കിപീഡിയ അവസരം ഒരുക്കുന്നു. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും, മൊബൈലിലും ഈ സേവനം ഉപയോഗിക്കാം. നിയര്‍ബൈ സേവനം ഉപയോഗിച്ചു നോക്കാന്‍ ഈ ലിങ്ക് http://en.m.wikipedia.org/wiki/Special:Nearby […]

ഗാലക്സി എസ്സ് 4ന്റെ ചെറിയ പതിപ്പായ ഗാലക്സി എസ്സ് 4 മിനി സാംസങ് പ്രകാശനം ചെയ്തിരിക്കുന്നു

Posted on May, 30 2013,ByArun

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗാലക്സി എസ്സ് 4ന്റെ ചെറിയ പതിപ്പായ ഗാലക്സി എസ്സ് 4 മിനി ഉടന്‍ വിപണിയില്‍ എത്തും എന്ന് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നു. 4.3 ഇഞ്ച്‌ വലിപ്പമുള്ള ക്യുഎച്ച്ഡി (qHD) അമോലെഡ് (AMOLED) ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. ഇത് അപ്പിള്‍ ഐഫോണിന്റെ ഡിസ്പ്ലേയേക്കാള്‍ വലുതാണ്. ഗാലക്സി എസ്സ് 4ന്റെ ഒട്ടുമിക്ക സവിശേഷതകളും മിനി പതിപ്പില്‍ ഉണ്ടാകും. ഗാലക്സി എസ്സ് 4 പുറത്തിറങ്ങിയിട്ടു ഒരു മാസം കഴിഞ്ഞതെ ഉള്ളൂ. 1.7 GHz ഡ്യുവല്‍ കോര്‍ പ്രോസ്സസറും, 1.5 ജി.ബി […]

ഫ്ലിപ്കാര്‍ട്ട് അവരുടെ ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Posted on May, 30 2013,ByArun

ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട് അവരുടെ ഫ്ലൈറ്റ് (Flyte) എന്ന പേരിലുള്ള ഡിജിറ്റല്‍ മ്യൂസിക്‌ സ്റ്റോറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫ്ലിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ ആയ മെകിന്‍ മഹേശ്വരി (Mekin Maheshwari) ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്. കുറഞ്ഞ വില, മ്യൂസിക്‌ പൈറസി എന്നീ കാരണങ്ങളാല്‍ മ്യൂസിക്‌ ഡൌണ്‍ലോഡ് ബിസിനസ്‌ ഇന്ത്യയില്‍ ലാഭകരമല്ല. ഫ്ലിപ്കാര്‍റ്റിന്റെ ഈ സേവനത്തിന് ഒരു ലക്ഷത്തിനടുത്ത് ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. ജൂണ്‍ 17 മുതല്‍ ഈ സേവനം ലഭ്യമാകില്ല എന്ന് ഫ്ലിപ്കാര്‍ട്ട് […]

ഫെയ്സ്ബുക്ക് വ്യാജന്‍മാരെ തിരിച്ചറിയാന്‍ വെരിഫൈഡ് പേജും, വെരിഫൈഡ് പ്രൊഫൈലുമായി ഫെയ്സ്ബുക്ക്

Posted on May, 29 2013,ByArun

വളരെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കിന് എന്നും ഒരു തലവേദനയായിരുന്നു. അതിന് ഒരു അന്ത്യം കുറിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഒരു പുതിയ മാറ്റവുമായി വന്നിരിക്കുന്നു. വളരെ പ്രശസ്തരായ വ്യക്തികളുടെയും, പ്രശസ്തമായ ബിസിനസ്‌ സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും തിരിച്ചറിയാന്‍ ഈ പുതിയ മാറ്റം വഴി കഴിയും. വെരിഫൈ ചെയ്ത യദാര്‍ത്ഥ ഫെയ്സ്ബുക്ക് പജിന്റെയും പ്രൊഫൈലിന്റെയും പേരിനു അടുത്ത് വലതു വശത്തായി നീല വൃത്തത്തില്‍ ഒരു ശരിയടയാളം കാണാം. ഈ അടയാളം […]

യുചെക്ക്‌ (uCheck) മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഐഫോണ്‍ ഒരു മൊബൈല്‍ യൂറിന്‍ ലാബ്‌ ആക്കി മാറ്റം

Posted on May, 29 2013,ByArun

യുചെക്ക്‌ (uCheck) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഐഫോണിനെ വളരെ ചിലവ് കുറഞ്ഞ ഒരു മൊബൈല്‍ യൂറിന്‍ ലാബ്‌ ആക്കി മാറ്റം. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും ഉള്ള ഒരു നാലംഗ ഇന്ത്യന്‍ സംഘം ആണു ഈ അപ്ലിക്കേഷന് പിന്നില്‍ . മിഷ്കിന്‍ ഇങ്ങ്വാലെ, അഭിഷേക് സെന്‍ , യോഗേഷ് പട്ടേല്‍ , അമന്‍ മിധ ഇവരാണ് ആ നാല്‍വര്‍ സംഘം. മുംബൈ ആസ്ഥാനമായുള്ള ബയോസെന്‍സ് ഇവര്‍ തുടങ്ങിയ ഒരു മെഡ് ടെക് (med-tech) കമ്പനി ആണ്. ഐഫോണ്‍ […]

സാംസങ് ഗാലക്സി മെഗാ സ്മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Posted on May, 28 2013,ByArun

സാംസങ് അവരുടെ വലിയ സ്ക്രീന്‍ ഉള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണായ ഗാലക്സി മെഗാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. 5.8 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി മെഗാ 5.8 , 6.3 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഗാലക്സി മെഗാ 6.3 എന്നീ രണ്ട് പതിപ്പുകളാണ് ഫോണിനുള്ളത്. ഇതില്‍ ഗാലക്സി മെഗാ 5.8ന്റെ വില 25,100 രൂപയും, ഗാലക്സി മെഗാ 6.3ന്റെ വില 31,490 രൂപയും ആണ്. 1.7 Ghz ഡ്യുയല്‍ കോര്‍ പ്രൊസസ്സറാണ് സാംസങ് ഗാസക്സി മെഗാ 6.3യ്ക്ക് […]

99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ലക്ഷ്യം വെക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളെയെന്നു റിപ്പോര്‍ട്ട്

Posted on May, 28 2013,ByArun

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. മറ്റെല്ലാ ഫോണുകള്‍ക്കെതിരെയുള്ള പോലെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുമുള്ള വൈറസ്സ് ആക്രമണം പുതുമയുള്ളതല്ല. പക്ഷെ കുറച്ചുകാലമായി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുള്ള വൈറസ്സ് ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കാസ്പെറെസ്കി ലാബ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം 2013ന്റെ ആദ്യം മാസങ്ങളില്‍ തിരിച്ചറിഞ്ഞ 99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതില്‍ അധികവും ട്രോജന്‍ വൈറസ്സുകളായിരുന്നു. എസ്സ്.എം.എസ്സ് ട്രോജന്‍ അതിനൊരുദാഹരണം മാത്രം. പ്രീമിയം നിരക്കുള്ള നമ്പരുകളിലേക്ക് നമ്മള്‍ അറിയാതെ എസ്സ്.എം.എസ്സ് അയച്ചു ഫോണിലെ […]

ഉബണ്ടു 13.10ഇല്‍ ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന് പകരം ക്രോമിയം വെബ്ബ് ബ്രൌസര്‍

Posted on May, 27 2013,ByArun

ജനപ്രിയ ലിനക്സ്‌ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബണ്ടുവിന്റെ അടുത്ത പതിപ്പായ ഉബണ്ടു 13.10ഇല്‍ ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന് പകരം ഡിഫാള്‍ട്ട് വെബ്ബ് ബ്രൌസറായി ക്രോമിയം ഉപയോഗിക്കാന്‍ ഉബണ്ടുവിന്റെ നിര്‍മ്മാതാക്കളായ കാനോണിക്കല്‍ തീരുമാനിച്ചിരിക്കുന്നു. തുടക്കം മുതല്‍ അവസാനം ഇറങ്ങിയ ഉബണ്ടു പതിപ്പില്‍ വരെ ഡിഫാള്‍ട്ട് വെബ്ബ് ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ് ആയിരുന്നു. കാനോണിക്കലിന്റെ ഈയൊരു തീരുമാനം ഫയര്‍ഫോക്സിനു വലിയൊരു അടിയായിരിക്കുകയാണ്. ഗൂഗിള്‍ ക്രോം വെബ്ബ് ബ്രൌസറിന് ആധാരമായ ഓപ്പണ്‍‌സോഴ്സ് വെബ്ബ് ബ്രൌസര്‍ ആണ് ക്രോമിയം. പ്രവര്‍ത്തന മികവ്, വേഗത, ലാളിത്യം […]

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രീപെയ്ഡ്‌ മൊബൈല്‍ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി

Posted on May, 27 2013,ByArun

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ജി.എസ്സ്.എം, സി.ഡി.എം.എ പ്രീപെയ്ഡ്‌ ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള സാധാരണ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി. ഇപ്പോഴുള്ള സാധാരണ നിരക്കായ 1.5 പൈസ/സെക്കന്റില്‍ നിന്നും 2 പൈസ/സെക്കന്റ്‌ ആക്കിയിരിക്കുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വെബ്സൈറ്റില്‍ കൊടുത്തത് പ്രകാരം മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള വിളികള്‍ക്കാണ് ഈ പുതിയ നിരക്ക്. 2 ജി സ്പെക്ട്രം അഴിമതി കാരണം സുപ്രീം കോടതി പല സേവന സേവനദാതാക്കളുടെയും 2 ജി ലൈസന്‍സ് 2012 ഫെബ്രുവരി 2ന് റദ്ധാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പലരും […]

10ആമത് പിറന്നാള്‍ ആഘോഷിച്ച് വേര്‍ഡ്പ്രസ്സ് സി.എം.എസ്സ്

Posted on May, 27 2013,ByArun

വേര്‍ഡ്പ്രസ്സ് എന്ന കണ്‍ണ്ടെന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. മാറ്റ് മുള്ലെന്‍വെഗ്, മൈക്ക് ലിറ്റില്‍ എന്നിവര്‍ ചേര്‍ന്ന് 10 വര്‍ഷം മുന്‍പാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചത്. മാറ്റിന് അന്ന് 19 വയസായിരുന്നു. ഇതൊരു ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്‌വെയറാണ്. പി.എച്ച്.പി (PHP) വെബ്‌ സ്ക്രിപ്പ്റ്റിംഗ് ലാംഗ്വേജും, മൈഎസ്ക്യുഎല്‍ (MySQL) ഡാറ്റാബേസും ഉപയോഗിച്ചാണ്‌ വേര്‍ഡ്പ്രസ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം ഇതൊരു ബ്ലോഗിങ്ങ് ടൂള്‍ എന്ന പേരിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. പക്ഷെ ഇപ്പോള്‍ വേര്‍ഡ്പ്രസ്സ് എല്ലാം തികഞ്ഞ ഒരു സി.എം.എസ്സ് ആണ്. […]