നോക്കിയ ആശ 210 – ക്യൂവെര്‍ട്ടി കീബോര്‍ഡോടുകൂടിയ വാട്സാപ്പ് ഫോണ്‍

നോക്കിയ അവരുടെ ആശ സീരസിലുള്ള പുതിയ ഫോണ്‍ ആയ നോക്കിയ ആശ 210 വിപണിയില്‍ ഇറക്കിയിരിക്കുന്നു. വാട്സാപ്പ് മെസേജിംഗ് അപ്ലിക്കേഷനുവേണ്ടി ഇതില്‍ ഒരു ഡെഡിക്കേറ്റഡ്‌ ബട്ടണ്‍ ഈ ഫോണില്‍ ഉണ്ട്. ക്യൂവെര്‍ട്ടി കീബോര്‍ഡോടുകൂടിയ ഈ ഫോണ്‍ സിംഗിള്‍ സിം, ഡ്യുവല്‍ സിം പതിപ്പുകളില്‍ ലഭ്യമാണ്. വളരെ കൂടുതല്‍ ടെക്സ്റ്റ്‌ മെസേജുകള്‍ അയക്കുന്ന, കുറഞ്ഞ ചിലവില്‍ ഒരു ഫോണ്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് ഈ ഫോണ്‍ ലക്ഷ്യം വെക്കുന്നത്.

nokia asha 210

വാട്സാപ്പ് അപ്ലിക്കേഷന്‍ ഈ ഫോണില്‍ പ്രീഇന്‍സ്റ്റാള്‍ഡ്‌ ആണു. വാട്സാപ്പ് മെസേജിംഗ് അപ്ലിക്കേഷനുവേണ്ടി ഡെഡിക്കേറ്റഡ്‌ ബട്ടണ്‍ ഉള്ള ആദ്യത്തെ ഫോണ്‍ ആണു ഇതു. ഈ ബട്ടണ്‍ വഴി വാട്സാപ്പ് അപ്ലിക്കേഷന്‍റെ പെട്ടന്നുള്ള അക്സെസ്സ് സാധ്യമാകുന്നു. വൈഫൈ, ബ്ലൂടൂത്ത് എന്നിവ ലഭ്യമാനെങ്ങിലും 3G സപ്പോര്‍ട്ട് ഇല്ലാത്തത് ഒരു പോരായ്മയാണ്. 2 മെഗാ പിക്സെല്‍ ക്യാമറ നോക്കിയ ആശ 210 വാഗ്ദാനം ചെയ്യുന്നു.

ഈ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കു.

Leave a Reply