81 ശതമാനം ആളുകള്‍ക്കും ഫെയ്സ്ബുക്കില്‍ മേലധികാരിയെ സുഹൃത്താക്കാന്‍ താത്പര്യമില്ല

ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മേലധിക്കാരിയെ നിങ്ങളുടെ ഫേസ് ബുക്ക് സുഹൃത്താക്കാന്‍ ധൈര്യമുണ്ടോ ? ഇല്ലെന്നാണ് ഒരു സര്‍വ്വെയില്‍ പങ്കെടുത്ത 81 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും വിളിച്ചുപറയുന്നത് മേലധികാരികളുമായി പങ്കുവെയ്കാന്‍ താത്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Facebook

എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ ചെറു നൂനപക്ഷം തങ്ങളുടെ ബോസിനെ ഫേസ്ബുക്ക് സുഹൃത്താകുന്നതില്‍ ‌ പ്രശ്നമില്ലെന്ന് വ്യക്തമാക്കി. സോഡഹെഡ്, അനോണിമസ് എന്നീ സൈറ്റുകളാണ് സര്‍വ്വെ ഫലം പുറത്തുവിട്ടത്. രണ്ട് വെബ് സൈറ്റുകള്‍ 722 പേരിലായി നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബോസിനെ ഫേസ്ബുക്കില്‍ സുഹൃത്താക്കുന്നതുപോലെ സഹപ്രവര്‍ത്തകരെയും കൂടെ ജോലിചെയ്യുന്നവരെയും ഓണ്‍ലൈന്‍ സൌഹൃദവലയത്തില്‍ ഉള്‍പ്പെടുത്താറുണ്ടോ എന്ന ചോദ്യത്തിന് 55 ശതമാനം പേര്‍ക്കും കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ 45 ശതമാനം പേര്‍ക്കും അതൊരു കുഴപ്പം പിടിച്ച പരിപാടിയാണെന്ന് ഉത്തരം നല്‍കി.

25 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് തങ്ങളുടെ ബോസിനെ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ സുഹൃത്താക്കുന്നതില്‍ വലിയ കുഴപ്പമില്ലെന്ന് അഭിപ്രായപ്പെട്ടതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബോസിനെ സ്വന്തം സോഷ്യല്‍ ഗ്രൂപ്പില്‍ അംഗമാക്കുന്നതിന് മുന്‍പ് ഗൌരവമായി ആലോചിക്കാറുണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.

ജീവിതം ആസ്വദിച്ച് നടന്ന തങ്ങളുടെ കോളേജ് കാലത്തെയും കൌമാരകാലത്തെയും ഫോട്ടോകള്‍ തങ്ങളുടെ ബോസ് കാണുന്നതിലും പലര്‍ക്കും താല്‍പ്പര്യമില്ല. അങ്ങനെയുള്ള ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാതിരിക്കാനും സെന്‍സര്‍ചെയ്ത് പ്രസിദ്ധീകരിക്കാനും ഭൂരിപക്ഷം പേരും ഇഷ്ടപ്പെടാത്തതുകൊണ്ടുതന്നെ ഇത്തരം കുസൃതികള്‍ പോസ്റ്റ് ചെയ്യുന്നിടത്തുനിന്ന് അവര്‍ സ്വന്തം മേലധികാരികളെ ഒഴിച്ചു നിര്‍ത്തുന്നതിലാണ് താത്പര്യമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

Leave a Reply