ഡബ്ലിയു പി എസ്സ് ഓഫീസ് (WPS Office) – ലിനക്സില്‍ മൈക്രോസോഫ്റ്റ് ഓഫീസിനു പകരം ഉപയോഗിക്കാവുന്ന ശ്രദ്ധേയമായ ഓഫീസ് അപ്ലിക്കേഷന്‍

Posted on Apr, 15 2013,ByArun

wps office

ചൈനീസ്‌ കമ്പനിയായ കിങ്ങ്സോഫ്റ്റ് (Kingsoft) നിര്‍മിച്ച wps office ചൈനയിലെ ഒരു പ്രമുഖമായ ഒരു ഓഫീസ് അപ്ലിക്കേഷന്‍ ആണെന്ന് കമ്പനി അവകാശപെടുന്നു. രൂപത്തിലും ഭാവത്തിലും മൈക്രോസോഫ്റ്റ് ഓഫീസ് അപ്ലിക്കേഷനോട് സാദ്രശ്യം ഉള്ളതിനാല്‍ ഈ ആ അവകാശവാദത്തെ തള്ളികലയാനാകില്ലാ.

  • റൈറ്റര്‍ (Writer) – വേര്‍ഡ്‌ പ്രോസസ്സിംഗ് അപ്ലിക്കേഷന്‍ (Word processing application)
  • പ്രസന്റേഷന്‍ (Presentation) – സ്ലൈഡ്ഷോ പ്രസന്റേഷന്‍ മെയ്ക്കര്‍ (Slideshow presentation maker)
  • സ്പ്രെഡ്ഷീറ്റ് (Spreadsheet) – സ്പ്രെഡ്ഷീറ്റ് അപ്ലിക്കേഷന്‍ (Spreadsheet application)

ഈ മൂന്ന് അപ്ലിക്കേഷന്‍സ് ഉള്ളതാണ് WPS Office സ്യൂട്ട്. ഇവ അവിശ്വസനീയമായരീതിയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് സ്യുട്ടിലെ അതാത് അപ്ലിക്കേഷനുമായി സാമ്യം ഉള്ളതാണ്. ലിനക്സില്‍ ലഭ്യമായ ലിബ്രേ ഓഫീസ്, ഗൂഗിള്‍ ഡോക്സ്, ലോട്ടസ് സിംഫണി മുതലായ ഓഫീസ് അപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുംബോള്‍ ഇതിന്‍റെ ഉപയോഗം പഠിക്കാന്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് കുറച്ചു സമയം മതി. ഒന്നിലതികം ഡോകുമെന്റ്സ് മള്‍ട്ടിപ്പിള്‍ ടാബില്‍ എഡിറ്റ്‌ ചെയ്യാം എന്നത് ഇതിനുള്ള ഒരു പ്രത്യേകതയാണ്.

wps office

ഈ അപ്ലിക്കേഷനുള്ള ഡിഫാള്‍ട്ട് ഇന്റെര്‍ഫെയ്സ് ചൈനീസ്‌ ആണെന്നുളതാണ് ഇതിന്റെ ഒരു പോരായ്മ. ഈ പ്രശ്നം പരിഹരിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക http://mosayanvala.wordpress.com/2013/03/04/wps-for-linux-first-impressions

ഡബ്ലിയു പി എസ്സ് ഓഫീസ് ഏറ്റവും പുതിയ വെര്‍ഷന്‍റെ ബീറ്റാ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്ശിക്കു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക